കേരളത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണില്ല; രോഗ വ്യാപന മേഖലകളില്‍ കടുത്ത നിയന്ത്രണം

തിരുവനന്തപുരം- കേരളത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കില്ലെന്ന് മന്ത്രിസഭാ യോഗം. തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. രോഗ വ്യാപനം കൂടിയ പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. ധന ബില്‍ പാസാക്കാന്‍ സമയം ദീര്‍ഘിപ്പിച്ചുള്ള ഓര്‍ഡിനന്‍സ് ഇറക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ഇന്ന് വീഡിയോ കണ്‍ഫറന്‍സ് വഴിയാണ് പ്രത്യേക മന്ത്രിസഭായോഗം ചേര്‍ന്നത്.

കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് മന്ത്രിസഭാ യോഗം ഓണ്‍ലൈനില്‍ ചേര്‍ന്നത്. മന്ത്രിമാര്‍ വീട്ടിലും ഓഫീസിലുമൊക്കെയായാണ് യോഗത്തില്‍ പങ്കെടുത്തത്. സമ്പൂര്‍ണ ലോക്ക്ഡൗണ്‍ സമൂഹ വ്യാപനമുണ്ടായ പശ്ചാത്തലത്തില്‍ ഗുണം ചെയ്യില്ലെന്നാണ് നേരത്തെ ഐഎംഎയും അറിയിച്ചിരുന്നത്. ഇക്കാര്യങ്ങളൊക്കെ പരിഗണിച്ചാണ് പുതിയ തീരുമാനം.
 

Latest News