ഖത്തീഫ്- കോവിഡ് നിയന്ത്രണം ലംഘിച്ചതിന് പിടികൂടാനെത്തിയപ്പോള്‍ പോലീസിനെതിരെ കത്തിയെടുത്ത യുവാവ് അറസ്റ്റില്‍. കിഴക്കന്‍ പ്രവിശ്യയിലെ ഖത്തീഫിലാണ് സംഭവം.
കോവിഡ് വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ സാമൂഹിക അകലം പാലിക്കണമെന്ന നിബന്ധന ലംഘച്ചയാളെ പിടികൂടാന്‍ ശ്രമിച്ചപ്പോള്‍ ഉദ്യോഗസ്ഥനെ കത്തികൊണ്ട് ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് ഈസ്‌റ്റേണ്‍ പ്രവിശ്യ പോലീസ് അസിസ്റ്റന്റ് വക്താവ് ക്യാപ്റ്റന്‍ മുഹമ്മദ് അല്‍ദുറൈഹം പറഞ്ഞു.
പിടികൂടാന്‍ ശ്രമിക്കുന്നതിനിടയില്‍ കാലിനു പരിക്കേറ്റ യുവാവിനെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു. ക്രമിനല്‍ പശ്ചാത്തലമുള്ള ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പോലീസ് അറിയിച്ചു.






