രാഷ്ട്രീയ നേതാക്കളുടെ മാനസിക പീഡനം; തമിഴ്‌നടി വിജയ ലക്ഷ്മി ആത്മഹത്യക്ക് ശ്രമിച്ചു

ചെന്നൈ- ഫ്രണ്ട്‌സ് അടക്കം നിരവധി തമിഴ് ചിത്രങ്ങളിലൂടെ പ്രശസ്തയായ തമിഴ്‌നടി വിജയ ലക്ഷ്മി ആത്മഹത്യക്ക് ശ്രമിച്ചു. സോഷ്യല്‍മീഡിയയില്‍ താന്‍ ആത്മഹത്യ ചെയ്യുന്നുവെന്ന് എഴുതിവെച്ചാണ് നടി ആത്മഹത്യക്ക് ശ്രമിച്ചത്. ഇവരെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സോഷ്യല്‍മീഡിയയില്‍ ആത്മഹത്യാ ശ്രമത്തിന് മുമ്പ് വീഡിയോ അപ്‌ലോഡ് ചെയ്തിരുന്നു.നടനും രാഷ്ട്രീയ നേതാവുമായ സീമാന്റെയും ഹരി നടാറിന്റെയും അനുയായികളില്‍ നിന്ന് നാലു മാസത്തോളമായി നേരിടുന്ന സോഷ്യല്‍മീഡിയ വഴിയുള്ള പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് നടി പറഞ്ഞു.

താനും കുടുംബവും പ്രതിസന്ധി അതിജീവിക്കാന്‍ ശ്രമിച്ചെങ്കിലും ഇപ്പോഴും തുടരുന്ന മാനസിക പീഡനം താങ്ങാവുന്നതിലും അപ്പുറമാണെന്നും ഉറക്കഗുളികകള്‍ കഴിച്ചതിനാല്‍ രക്തസമ്മര്‍ദ്ദം കുറഞ്ഞ് താന്‍ ഉടന്‍ മരിക്കുമെന്നും നടി വീഡിയോയില്‍ പറഞ്ഞു.തമിഴ്‌നാട്ടിലും പുതുച്ചേരിയിലും രാഷ്ട്രീയ സ്വാധീനമുള്ള 'നാം തമിഴര്‍ കച്ചി'യുടെ ദേശീയ നേതാവാണ് സീമാന്‍. പനംങ്കട്ട് ടൈ പാര്‍ട്ടി പ്രവര്‍ത്തകനാണ് ഹരി നാടാര്‍.
 

Latest News