ബുറൈദയില്‍ വാഹനാപകടം: റാന്നി സ്വദേശി മരിച്ചു

ബുറൈദ- ഐനുല്‍ ജുവക്കടുത്ത് വാഹനപകടത്തില്‍ റാന്നി സ്വദേശി തോമസ് സക്കറിയ (46) നിര്യാതനായി. ഭാര്യയെ ജോലിസ്ഥലത്തുനിന്ന് കൊണ്ടുവരുന്ന വഴി ഐന്‍ ഉല്‍ ജുവ ഗുസൈബ റോഡില്‍ ട്രെയിലറുമായി കൂട്ടിയിടിച്ചാണ് അപകടം. അപകടം നടന്നയുടനെ ഐന്‍ ഉല്‍ ജുവ സെന്‍ട്രല്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചു.
അല്‍  വതനിയ പോള്‍ട്രി കമ്പനിയില്‍ സ്‌റ്റോര്‍ കീപ്പറായിരുന്നു. മൃതദേഹം ഐന്‍ ഉല്‍ ജുവ സെന്‍ട്രല്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ഭാര്യ സാന്റി ജോസഫ്. മക്കള്‍ സാം സക്കറിയ, സ്റ്റജിന്‍ സക്കറിയ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ ഖസീം പ്രവാസി സംഘത്തിന്റെ ആഭിമുഖ്യത്തില്‍ പുരോഗമിക്കുന്നു.

Latest News