വനംമന്ത്രിക്ക് കോവിഡ് ; കര്‍ണാടകയില്‍ കോവിഡ് ബാധിതര്‍ 96,000 കടന്നു

ബംഗളൂരു- കര്‍ണാടകയില്‍ ഞായറാഴ്ച കോവിഡ് സ്ഥിരികീരിച്ച 5199 പേരില്‍
സംസ്ഥാന വനം മന്ത്രി ആനന്ദ് സിംഗും.  ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധിതരുടെ എണ്ണം 96,000 കടന്നു. ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 58417 ആയി വര്‍ധിച്ചു.

വിജയനഗര അസംബ്ലി മണ്ഡലത്തില്‍ നിന്നുള്ള ബി.ജെ.പി എംഎല്‍എ കൂടിയാണ് ആനന്ദ് സിംഗ്.
വെള്ളിയാഴ്ചയാണ് ഇദ്ദേഹത്തിന്റെ സ്രവം പരിശോധനയ്ക്ക് അയച്ചത്.


പരിശോധനാ ഫലം പോസിറ്റീവായ ഇദ്ദേഹത്തിന് ചെറിയ ചുമ മാത്രമാണ് കോവിഡ് ലക്ഷണമായുള്ളത്.  മന്ത്രിയുടെ ഡ്രൈവര്‍ക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. കര്‍ണാടകയില്‍ കോവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് ആനന്ദ് സിംഗ്്. ടൂറിസം മന്ത്രി സി ടി രവിക്ക് നേരത്തെ വൈറസ് ബാധ കണ്ടെത്തിയിരുന്നു. ബെല്ലാരി ജില്ലയിലുള്ള സ്വന്തം വീട്ടിലാണ് ആനന്ദ് സിംഗ് ഇപ്പോഴുള്ളത്. വീട്ടില്‍തന്നെ കഴിയണോ ചികിത്സയ്ക്കായി ബംഗളൂരുവിലേക്ക് പോകണോ എന്ന കാര്യം മന്ത്രി തീരുമാനിച്ചിട്ടില്ല. ഒറ്റദിനം കൊണ്ട് ബെല്ലാരിയില്‍ 579 പേര്‍ക്കും മൈസൂരുവില്‍ 230 പേര്‍ക്കും ബംഗളൂരു റൂറലില്‍ 219 പേര്‍ക്കും കോവിഡ് പോസിറ്റീവ് ആയി. 82 മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചതോടെ  സംസ്ഥാനത്ത് കോവിഡ് മൂലമുള്ള മരണസംഖ്യ  1872 ആയി.

 

 

Tags

Latest News