കോഴിക്കോട് മരിച്ച യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചു; ഞായറാഴ്ച കോവിഡ് മരണം നാലായി

കോഴിക്കോട്- കേരളത്തില്‍ ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു.കോഴിക്കോട് ജില്ലയില്‍ കഴിഞ്ഞ ദിവസം മരിച്ച  ഷാഹിദ എന്ന യുവതിയുടെ കോവിഡ് പരിശോധനാ ഫലമാണ് പുറത്തുവന്നിരിക്കുന്നത്. അന്തിമ റിപ്പോര്‍ട്ടില്‍ ഇവര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഷാഹിദയുടെ മാതാവ് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഞായറാഴ്ച മാത്രം സംസ്ഥാനത്ത് നാല് കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മലപ്പുറം തിരൂരങ്ങാടി സ്വദേശി അബ്ദുല്‍ ഖാദര്‍,കുമ്പള ആരിക്കാടി സ്വദേശി അബ്ദുല്‍ റഹ്മാന്‍,ഇരിങ്ങാലക്കുട കൂത്തുപറമ്പ് പള്ളന്‍ വീട്ടില്‍ വര്‍ഗീസ് പള്ളന്‍ എന്നിവരാണ് കോവിഡ് ബാധിച്ച് മരിച്ചത്. കേരളത്തില്‍ കോവിഡ് മരണങ്ങളും കോവിഡ് രോഗികളും കുത്തനെ കൂടുകയാണ്. പ്രതിരോധ നടപടികള്‍ കര്‍ശനമാക്കിയാണ് അധികൃതര്‍ മുമ്പോട്ട് പോകുന്നത്.
 

Latest News