കോവിഡ് മുക്തിനിരക്കില്‍ ഇന്ത്യ ഭേദപ്പെട്ട നിലയില്‍, പ്രതിരോധം മറ്റൊരു യുദ്ധം; പ്രധാനമന്ത്രി 

ന്യൂദല്‍ഹി- രാജ്യത്ത് കോവിഡ് മുക്തിനിരക്ക് മറ്റ് രാജ്യത്തേക്കാള്‍ ഭേദപ്പെട്ട നിലയിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. കോവിഡ് മരണങ്ങളുടെ എണ്ണത്തിലും ഇന്ത്യ മറ്റ് രാജ്യങ്ങളേക്കാള്‍ പിറകിലാണ്. ലക്ഷകണക്കിന് പേരുടെ ജീവന്‍ വൈറസില്‍ നിന്ന് രക്ഷിക്കാന്‍ നമുക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ കോവിഡ് വൈറസ് ഭീതി അവസാനിച്ചിട്ടില്ല. കൂടുതല്‍ ഭാഗങ്ങളിലേക്ക് വൈറസ് വളരെ വേഗം വ്യാപിക്കുന്നുണ്ട്. നമ്മള്‍ ജാഗ്രത തുടരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുമ്പ് ഉണ്ടായിരുന്നതിനേക്കാള്‍ കോവിഡ് വ്യാപനം ഇപ്പോഴാണ് രൂക്ഷമായിരിക്കുന്നത്. കോവിഡ് പോരാളികളെ ജനം സ്മരിക്കണം. കോവിഡ് പ്രതിരോധം മറ്റൊരു യുദ്ധമാണ്. മാസ്‌ക് ധരിക്കുന്നതില്‍ വീഴ്ച പാടില്ല. കോവിഡിനെതിരായ പോരാട്ടം നമുക്ക് ജയിച്ചേ പറ്റൂവെന്നും മോഡി പറഞ്ഞു. കാര്‍ഗില്‍ വിജയദിനത്തിന്റെ ഭാഗമായി മന്‍ കി ബാത്തിലാണ് പ്രധാനമന്ത്രിയുടെ പ്രസംഗം.
 

Latest News