Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വെബ് എഡിഷനെക്കുറിച്ചുള്ള ചർച്ച: 'വിശ്വാസ്യതയും ആധികാരികതയും  മലയാളം ന്യൂസിന്റെ മുഖമുദ്ര'

ജിദ്ദ- അഭ്യൂഹങ്ങൾ പ്രചരിക്കുമ്പോൾ ആധികാരിക വാർത്ത നൽകി മലയാളം ന്യൂസ് ദിനപത്രവും വെബ് സൈറ്റും പ്രവാസികൾക്കിടയിൽ നിർവഹിക്കുന്ന സേവനം മഹത്തരമാണെന്ന് മലയാളം ന്യൂസ് വെബ് സൈറ്റിനെ കുറിച്ച് നടത്തിയ ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. 
സൗദി വാർത്തകളുടെ ആധികാരിക സ്രോതസ്സ് എന്ന നിലയിൽ മലയാളം ന്യൂസ് പത്രത്തിനുള്ള വിശ്വാസ്യത വെബ്‌സൈറ്റും പുലർത്തുന്നുണ്ട്. പുതിയ കാലത്തിന്റെ ചിന്തകൾക്കും വേഗത്തിനുമൊപ്പം സഞ്ചരിക്കാൻ മലയാളം ന്യൂസ് ഡെയ്‌ലി വെബ്‌സൈറ്റിന് സാധിക്കുന്നുണ്ടെന്നും ചർച്ചയിൽ പങ്കെടുത്തവർ വിലയിരുത്തി. 
മലയാളം ന്യൂസ് വെബ്‌സൈറ്റ് കൂടുതൽ കരുത്ത് നേടുന്നതിന് ആവശ്യമായ നിർദേശങ്ങൾ  സമാഹരിക്കാനായിരുന്നു ചർച്ച.
ഈ രാജ്യത്തിന്റെ നിയമങ്ങളെയും ആശയങ്ങളെയും ബഹുമാനിച്ചും ആദരിച്ചുമുള്ള സമീപനമാണ് വെബ്‌സൈറ്റ് പുലർത്തുന്നത്. പൈങ്കിളി വാർത്തകൾക്കപ്പുറത്ത് മനുഷ്യന് അറിയാനാവശ്യമായ കാര്യങ്ങളാണ് സൈറ്റിലുള്ളത്. വിദേശ വാർത്തകൾക്കുമപ്പുറത്ത് സൗദി കാര്യങ്ങളറിയാൻ വേണ്ടിയാണ് മലയാളം ന്യൂസ് വെബ്‌സൈറ്റിൽ പ്രവേശിക്കുന്നതെന്നും അത് ഏറെക്കുറെ നിർവഹിക്കാൻ സൈറ്റിന് കഴിയുന്നുണ്ടെന്നും ചർച്ചയിൽ പങ്കെടുത്ത പ്രമുഖരുടെ പാനൽ അഭിപ്രായപ്പെട്ടു. 
കൂടുതൽ സൗദി വാർത്തകൾക്ക് വെബ്‌സൈറ്റിൽ ഇടം നൽകണം. സൗദിയിലെ നിരവധി സ്ഥലങ്ങളെപ്പറ്റി ഇനിയും ആർക്കുമറിയില്ല. അത്തരം സ്ഥലങ്ങളെപ്പറ്റി സചിത്ര വിവരണങ്ങൾ സൈറ്റിൽ ഉൾപ്പെടുത്തേണ്ടത് ആവശ്യമാണ്. നിരവധി പുണ്യസ്ഥലങ്ങളും ചരിത്രാതീത കാലം മുതലേ പ്രാധാന്യമുള്ള ഒട്ടേറെ ഇടങ്ങളും സൗദിയിലുണ്ട്. അതിലൂടെയുള്ള യാത്രകൾ വെബ്‌സൈറ്റ് വഴി നടത്തണം. 
അറബ് ലോകത്ത് എന്തെല്ലാം സംഭവിക്കുന്നു എന്നത് സംബന്ധിച്ചും ഇപ്പോഴും കൃത്യമായ വിവരം നൽകാൻ ഒരു വെബ്‌സൈറ്റിനും സാധിക്കുന്നില്ല. അറബ് ലോകത്തെ എഴുത്തും വായനയും നിലപാടുകളുമെല്ലാം മലയാളി ജീവിതവുമായി കൂടി ബന്ധപ്പെട്ടതാണ്. അവിടേക്ക് കൂടി വെബ്‌സൈറ്റ് ഇറങ്ങിച്ചെല്ലണം. 
സോഷ്യൽ മീഡിയയിലും പുറത്തും സജീവമായ നിരവധി ന്യൂജെൻ എഴുത്തുകാരുണ്ട്. അവർക്ക് കൂടി ഇടം നൽകി വെബ്‌സൈറ്റിന്റെ മുഖം പുത്തനാക്കണം.
സൗദിയിലെ വിദ്യാർഥികൾക്ക് പുസ്തകങ്ങൾ വായിക്കാൻ ലഭിക്കാറില്ല. പ്രോജക്ട് വർക്കുകൾ അടക്കമുള്ളവ ചെയ്യാൻ വിദ്യാർഥികൾ ഏറെ പ്രതിസന്ധിയാണ് അനുഭവിക്കുന്നത്. ഇതിന് പരിഹാരമായി ഇത്തരം മേഖലകളിലേക്ക് കൂടി മലയാളം ന്യൂസ് കടന്നുവരണം. പ്രവാസി സംഘടനകളുടെ വാർത്തകൾ പത്രത്തിൽ വരുന്നത് പോലെ തന്നെ സൈറ്റിലും ഉൾപ്പെടുത്താൻ ശ്രമിക്കണം. 
പ്രവാസം മടങ്ങിപ്പോകുന്നതിനുള്ള ഒരുക്കത്തിലാണ് ഈ ഘട്ടത്തിൽ പ്രവാസി പുനരധിവാസ പദ്ധതികൾ സംബന്ധിച്ച് പ്രവാസികൾക്ക് വിവരം നൽകുന്ന കോളങ്ങൾ തുടങ്ങണമെന്നും ചർച്ചയിൽ അഭിപ്രായമുയർന്നു. 
ന്യൂസ് എഡിറ്റർ മുസാഫിർ അധ്യക്ഷത വഹിച്ചു. മലയാളം ടോസ്റ്റ് മാസ്റ്റേഴ്‌സ് ക്ലബ് മുൻ പ്രസിഡന്റും ഒ.ഐ.സി.സി സാരഥിയുമായ റോയ് മാത്യു, എഴുത്തുകാരിയും ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂൾ മലയാളം അധ്യാപികയുമായ മിനി സുരേഷ്, ഗ്രന്ഥപ്പുര ഭാരവാഹി കൊമ്പൻ മൂസ, ഹഖ് തിരൂർ, തിരുവനന്തപുരം സ്വദേശി സംഗമം ഭാരവാഹി ഷജീർ കണിയാപുരം, ടോസ്റ്റ്മാസ്റ്റേഴ്‌സ് ക്ലബ് ഏരിയാ ഡയറക്ടറും കേരള കലാസാഹിതി ജനറൽ സെക്രട്ടറിയുമായ സജി കുര്യാക്കോസ്, മലയാളം ന്യൂസ് സ്റ്റാഫ് റിപ്പോർട്ടർ പി.എം. മായിൻകുട്ടി, പത്രാധിപ സമിതി അംഗവും വെബ്എഡിറ്റർമാരുമായ എം. അഷ്‌റഫ്, വഹീദ് സമാൻ, പേജ് ഡിസൈനർമാരും മലയാളം ന്യൂസ് വെബ്എഡിഷൻ രൂപകൽപന ചെയ്യുന്ന സ്റ്റാഫംഗങ്ങളുമായ ഫിർദൗസ് ഷെയ്ഖ്, കെ.എ. സാജിദ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു. 

Latest News