Sorry, you need to enable JavaScript to visit this website.

പാക്കിസ്ഥാനില്‍ ഭീകരാക്രമണം; ഒരു സൈനികന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്

കറാച്ചി- പാക്കിസ്ഥാനില്‍ ഭീകരാക്രമണത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെടുകയും മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ബലൂചിസ്ഥാനിലെ ടര്‍ബത്ത് പ്രദേശത്ത് സൈനിക വാഹന വ്യൂഹത്തിനു നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ടര്‍ബത്തിന് 35 കിലോമീറ്റര്‍ തെക്ക് കിഴക്കായി കെച്ച് ജില്ലയിലെ പിദാരക്കിന് സമീപം പട്രോളിംഗിനിടെയാണ് സൈന്യം ആക്രമിക്കപ്പെട്ടത്. വെടിവെപ്പില്‍ ലാന്‍സ് നായിക് ജാവേദ് കരീം കൊല്ലപ്പെടുകയും മറ്റ് മൂന്ന് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ബലൂചിസ്ഥാനിലും ഖൈബര്‍ പഖ്തുന്‍ ഖ്വ പ്രവിശ്യയിലും ഏതാനും ആഴ്ചകളായി സുരക്ഷാ സേനക്കെതിരെ  ഭീകരാക്രമണങ്ങള്‍ വര്‍ധിച്ചിരിക്കയാണ്.

ജൂലൈ 14 ന് ബലൂചിസ്ഥാനിലെ പഞ്ജുര്‍ ജില്ലയില്‍ ഭീകരരുടെ ആക്രമണത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെടുകയും എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
മേയ് മാസത്തില്‍ പ്രവിശ്യയിലെ ബുലെഡ പ്രദേശത്ത് ഉണ്ടായ സ്‌ഫോടനത്തില്‍ ഒരു മേജര്‍ ഉള്‍പ്പെടെ ആറ് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു.

 

Latest News