ഇന്ത്യയില്‍ 705 മരണം; പുതിയ 48,661 കോവിഡ് കേസുകള്‍

ന്യൂദല്‍ഹി- രാജ്യത്ത് 48,661 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനിടെ റെക്കോര്‍ഡ് വര്‍ധനവാണിത്.

വിവിധ സംസ്ഥാനങ്ങളിലായി 705 മരണം റിപ്പോര്‍ട്ട് ചെയ്തതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
 
രാജ്യത്ത് നിലവില്‍ 4,67,882 ആക്ടീവ് കേസുകളാണുള്ളത്. ഇതുവരെ 13,85,522 കോവിഡ് ബാധയാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ 32,063 ആയി. 8,85,557 പേരാണ് ഇതുവരെ കോവിഡ് മുക്തി നേടിയത്.

 

Latest News