കോഴിക്കോട്- സംസ്ഥാനത്ത് രണ്ട് കോവിഡ് മരണംകൂടി സ്ഥിരീകരിച്ചു. മലപ്പുറം തിരൂരങ്ങാടി സ്വദേശി അബ്ദുല്‍ ഖാദര്‍ (71), കാസര്‍കോട് കുമ്പള സ്വദേശി അബ്ദുറഹ്മാന് (70) എന്നിവരാണ് മരിച്ചത്.
മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അബ്ദുല്‍ ഖാദര്‍ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. ജൂലൈ 19നാണ് കോവിഡ് സ്ഥിരീകരിച്ചത്. മറ്റു അസുഖങ്ങളുമുണ്ടായിരുന്ന ഇദ്ദേഹം 21 മുതല്‍ വെന്റിലേറ്ററിലായിരുന്നു.
പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് കാസര്‍കോട് കുമ്പള ആര്യക്കാടി സ്വദേശി അബ്ദുറഹ്മാന് മരിച്ചത്.
ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.
തിരൂരങ്ങാടി പള്ളിപ്പറമ്പ് നൂറുല്‍ ഹുദാ മദ്റസ കണ്‍വീനര്‍, കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് പ്രസിഡണ്ട്, എസ്.എം.എ തിരൂരങ്ങാടി റീജിണല്‍ പ്രസിഡണ്ട് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു വരികയായിരുന്നു അബ്ദുല്‍ ഖാദര്‍.
ഭാര്യ: സഫിയ്യ. മക്കള്‍: ശബീര്‍, സാദിഖ് (ബംഗളൂരു) ശഫീഖ്, ശിഫ, ശാക്കിറ .
മരുമക്കള്‍: ഒ കെ ജഅഫര്‍ ഊരകം, സയ്യിദ് ശാഹുല്‍ ഹമീദ് ജിഫ്രി കൊടിഞ്ഞി, ശബീബ, നാജിയ, നസ്റീന.






