രാജപുരം- പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവിനെതിരെ പോക്‌സോ നിയമ പ്രകാരം പോലീസ് കേസെടുത്തു.
രാജപുരം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ പനത്തടി സ്വദേശി ജോമിഷിനെ (28) തിരെയാണ് കേസ്. പെണ്‍കുട്ടിയുമായി ജോമിഷ് പ്രണയത്തിലായിരുന്നു. ഇതിനിടെ ഒരു ദിവസം രാത്രി ജോമിഷ് പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുപോകുകയും പീഡിപ്പിക്കുകയും ചെയ്‌തെന്നാണ് പരാതി. പോലീസ് അന്വേഷണമാരംഭിച്ചതോടെ പ്രതി ഒളിവില്‍ പോയി.






