സ്വപ്നക്ക് റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങളും, ലോക്കറില്‍നിന്ന് ലഭിച്ച ഒരു കോടി കമീഷന്‍

കൊച്ചി- സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌നയുടെ ലോക്കറില്‍നിന്ന് ലഭിച്ച ഒരു കോടി രൂപയുടെ നിക്ഷേപം അടുത്തിടെ നടന്ന ഒരു റിയല്‍ എസ്റ്റേറ്റ് ഇടപാടിന് ലഭിച്ച പ്രതിഫലമാണെന്ന് മൊഴി. റിയല്‍ എസ്റ്റേറ്റ് ബിസിനസുകാര്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഇടനിലക്കാരിയായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ഇത്തരമൊരു ഡീലിന് ലഭിച്ച പ്രതിഫലമാണിതെന്നുമാണ് സ്വപ്ന തന്നെ മൊഴി നല്‍കിയത്.
തിരുവനന്തപുരത്തെ രണ്ട് ബാങ്ക് ലോക്കറുകളില്‍നിന്നായി ഏതാണ്ട് 1.05 കോടി രൂപയും ഒരു കിലോയോളം സ്വര്‍ണാഭരണങ്ങളുമാണ് കണ്ടെത്തിയിട്ടുള്ളത്. സ്വര്‍ണം വിവാഹസമ്മാനം ലഭിച്ചതാണെന്നാണ് സ്വപ്‌ന മൊഴി നല്‍കിയിരിക്കുന്നത്. ആദ്യത്തെ വിവാഹം കഴിഞ്ഞപ്പോള്‍ അഞ്ച് കിലോ സ്വര്‍ണമുണ്ടായിരുന്നെന്നും വീടുപണിക്കായി കുറച്ച് വിറ്റെന്നുമാണ് സ്വപ്‌ന പറയുന്നത്. എന്നാലിത് കസ്റ്റംസ് പൂര്‍ണമായും വിശ്വസിക്കുന്നില്ല.

 

Latest News