Sorry, you need to enable JavaScript to visit this website.

ഹിബ ആസ്യ മെഡിക്കൽ ഗ്രൂപ്പ് എം.ഡി അബ്ദുള്ള മുഹമ്മദ് നിര്യാതനായി

ജിദ്ദ- ജിദ്ദയിലെ ഹിബ ആസ്യ മെഡിക്കൽ ഗ്രൂപ്പിന്റെ മനേജിംഗ് ഡയരക്ടർ അബ്ദുള്ള മുഹമ്മദ് വെളേളങ്ങര(54) നിര്യാതനായി. കിംഗ് അബ്ദുള്ള മെഡിക്കൽ സെന്ററിൽ ചികത്സയിലായിരുന്നു. മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് ചെബ്രശ്ശേരി സ്വദേശിയാണ്. ദീർഘകാലമായി ജിദ്ദയിൽ പ്രവാസിയാണ്. വണ്ടുർ നിംസ് ഹോസ്പ്പിറ്റല്‍ മനേജിംഗ് ഡയരക്ടർ, വണ്ടുർ സഹ്യ ആർട്‌സ് ആന്റ് സയൻസ് കോളേജ് രക്ഷാധികാരി തുടങ്ങിയ നിരവധി മേഖലകളിൽ പ്രവർത്തിച്ചിരുന്നു. നിരവധി ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ജിദ്ദയിലെ മുസ്തഫ തോളൂര്‍ മരുമകനാണ്.

 

Latest News