Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കേരളത്തിലും കർണാടകയിലും ഐ.എസ് സാന്നിധ്യമെന്ന് യു.എൻ റിപ്പോർട്ട്

ന്യൂയോർക്ക്- കേരളവും കർണാടകയും ഉൾപ്പെടെ ഇന്ത്യയിൽ തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റ് ഉൾപ്പെടെയുള്ളവയുടെ ശക്തമായ സാന്നിധ്യമുണ്ടെന്ന് യുഎൻ റിപ്പോർട്ട്. അനലിറ്റിക്കൽ സപ്പോർട്ട് ആൻഡ് ഉപരോധ നിരീക്ഷണ സംഘത്തിന്റെ ഇരുപത്തിയാറാമാത് റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഇസ്്‌ലാമിക് സ്റ്റേറ്റ്,  അൽ ഖാഇദ തുടങ്ങിയവയുടെ അംഗങ്ങൾ ശക്തമായി പ്രവർത്തിക്കുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, മ്യാൻമർ മേഖലയിൽ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
ഇത്തരം സംഘടനകൾക്ക് ബംഗ്ലാദേശ്, ഇന്ത്യ, മ്യാൻമർ, പാകിസ്താൻ എന്നിവിടങ്ങളിൽ നിന്ന് 150 മുതൽ 200 വരെ അംഗങ്ങളുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.  
2019 മെയ് 10 ന് രൂപീകരിച്ച ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ഇന്ത്യൻ വിഭാഗത്തിന് 180 മുതൽ 200 വരെ അംഗങ്ങളുണ്ടെന്നാണ് റിപ്പോർട്ട് ചുണ്ടിക്കാട്ടുന്നത്. ഇവർക്ക് കേരളം, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിരവധി പ്രവർത്തരുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

 

Latest News