അയോധ്യ- അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നതിനുള്ള ശിലയിടൽ ചടങ്ങിന്റെ മുന്നോടിയായി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോധ്യ സന്ദർശിച്ചു. ഇന്ന് രാവിലെയാണ് ആദിത്യനാഥ് അയോധ്യയിലെത്തിയത്. അടുത്ത മാസം അഞ്ചിനാണ് ശിലയിടൽ ചടങ്ങ്. ഇവിടുത്തെ രാമക്ഷേത്രത്തിൽ ആദിത്യനാഥ് പ്രാർത്ഥനയും നിർവഹിച്ചു. ഉദ്യോഗസ്ഥരുമായും ഹിന്ദു മതനേതാക്കളുമായും ചർച്ചയും നടത്തി. ഓഗസ്റ്റ് അഞ്ചിന് നടക്കുന്ന ഭൂമി പൂജയിൽ ഇരുന്നൂറ് പേരാണ് പങ്കെടുക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ചടങ്ങ് നടക്കുക.






