എബിവിപി ദേശീയ പ്രസിഡന്റ് വീട്ടുവാതില്‍ക്കല്‍ മൂത്രമൊഴിച്ച് ഉപദ്രവിക്കുന്നു; വീഡിയോ സഹിതം പരാതി നല്‍കി 63കാരി

ചെന്നൈ- എബിവിപി ദേശീയ പ്രസിഡന്റ്  വീട്ടുവാതില്‍ക്കല്‍ മൂത്രമൊഴിച്ച് ഉപദ്രവിക്കുന്നതായി അറുപത്തിമൂന്നുകാരിയുടെ പരാതി. ഡോ.സുബ്ബയ്യ ഷണ്‍മുഖത്തിന് എതിരെയാണ് സ്ത്രീ പോലിസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഹൗസിങ് സൊസൈറ്റിയില്‍ കാര്‍ പാര്‍ക്കിങ് സ്ലോട്ടുകള്‍ സംബന്ധിച്ച് തര്‍ക്കമുണ്ടായിരുന്നു. ഇതിന് ശേഷം എബിവിപി ദേശീയ പ്രസിഡന്റ് കൂടിയായ ഇയാള്‍ വീട്ടുവാതില്‍ക്കല്‍ മൂത്രമൊഴിക്കുകയും സര്‍ജിക്കല്‍ മാസ്‌കുകള്‍ വാതില്‍പ്പടിയില്‍ ഉപേക്ഷിക്കുകയും ചെയ്യുന്നു.

ഇത്തരം ഉപദ്രവങ്ങള്‍ ഇയാള്‍ ദിവസങ്ങളായി തുടരുകയാണെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് ഇവര്‍ പോലിസിനെ സമീപിച്ചു. സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ള തെളിവുകളും പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്. എന്നാല്‍ കില്‍പോക് മെഡിക്കല്‍ കോളജിലെ സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗം മേധാവികൂടിയായ എബിവിപി നേതാവിനെതിരെ പോലിസ് നടപടിയെടുക്കുന്നില്ലെന്ന് സ്ത്രീയുടെ ബന്ധുക്കളും ആരോപിച്ചു.അതേസമയം ഷണ്‍മുഖം ആരോപണങ്ങള്‍ നിഷേധിച്ചിട്ടുണ്ട്.
 

Latest News