ന്യൂയോര്‍ക്ക്-ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 1.60 കോടിയിലെത്തി. 1,59,26,218 പേരെയാണ് വിവിധ രാജ്യങ്ങളില്‍ ഇതുവരെ കോവിഡ് ബാധിച്ചത്. 6,41,740 ആണ് മരണസംഖ്യ.
കഴിഞ്ഞ 24 മണിക്കൂറിനിടെ 75,580 പേര്‍ക്കാണ് അമേരിക്കയില്‍ രോഗം സ്ഥിരീകരിച്ചത്. 1,066 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ബ്രസീലില്‍ 58,249 പേര്‍ക്ക് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചു. 1178 പേര്‍ക്ക് ജീവന്‍ നഷടമായി.
മെക്‌സിക്കോയിലും മരണ നിരക്ക് ഉയരുകയാണ്. 718 പേരാണ് ഇവിടെ മരിച്ചത്.






