കള്ളക്കടത്ത് സംഘങ്ങള്‍: ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റക്ക് കസ്റ്റംസ് നോട്ടിസ് അയക്കും

കൊച്ചി- മയക്കുമരുന്ന്, കള്ളക്കടത്ത് സംഘങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റക്ക് നോട്ടിസയക്കുമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സൂചന നല്‍കി.
കള്ളക്കടത്ത് സംഘങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് നല്‍കിയെന്ന് ബെഹ്‌റ വെളിപ്പെടുത്തിയ പശ്ചാത്തലത്തിലാണിത്.

ഇതുസംബന്ധിച്ച് സംസ്ഥാന പോലീസിന്റെ കൈവശമുള്ള എല്ലാ വിവരങ്ങളും നല്‍കണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് നിയമം 151ാം വകുപ്പുപ്രകാരമാണ് നോട്ടീസ് അയക്കുക. എന്‍.ഐ.എക്ക് നല്‍കിയ വിവരങ്ങള്‍  പോലീസ് ഇതുവരെ കസ്റ്റംസിനു നല്‍കിയിട്ടില്ലെന്ന് പറയുന്നു.  

സംസ്ഥാന പോലീസില്‍നിന്ന് കള്ളക്കടത്ത് സംഘങ്ങളെക്കുറിച്ചുള്ള വിവരങ്ങളൊന്നും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് സി.ഐ.എസ്.എഫ് രേഖാമൂലം വ്യക്തമാക്കിയിട്ടുണ്ട്.

 

Latest News