ജോലി തിരിച്ചുകിട്ടാന്‍ കമ്പനി സൈറ്റ് ഹാക്ക് ചെയ്തു; എഞ്ചിനീയര്‍ അറസ്റ്റില്‍

ന്യൂദല്‍ഹി- ജോലി തിരിച്ചു കിട്ടാന്‍ കമ്പനിയുടെ ഡാറ്റകള്‍ ഹാക്ക് ചെയ്ത സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ അറസ്റ്റില്‍.

ലോക്ഡൗണ്‍ കാലത്ത് ജോലി നഷ്ടമായ എഞ്ചിനീയറാണ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ ഡാറ്റകള്‍ ഹാക്ക് ചെയ്ത് ഡിലീറ്റ് ചെയ്തത്. നിരവധി രോഗികളുടെ വിവരങ്ങളാണ് കമ്പനിയുടെ ഡാറ്റാ ബേസില്‍നിന്ന് നീക്കം ചെയ്തതെന്നും ഇയാളെ തിരിച്ചെടുക്കാന്‍ കമ്പനി നിര്‍ബന്ധിതമാകുമെന്നും പോലീസ് പറഞ്ഞു.

കോവിഡ് പശ്ചാത്തലത്തില്‍ ശമ്പളം വെട്ടിക്കുറക്കാനുള്ള തീരുമാനം അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് ഇയാളെ പിരിച്ചുവിട്ടിരുന്നത്. ഓള്‍ഡ് മൗജ്പൂരില്‍ താമസിക്കുന്ന വികേശ് ശര്‍മയാണ് അറസ്റ്റിലായത്.

18000 രോഗികളുടെ ഡാറ്റകളും മൂന്ന് ലക്ഷത്തോളം രോഗികളുടെ ബില്‍ സംബന്ധിച്ച വിവരങ്ങളും ഡിലീറ്റ് ചെയ്ത ശേഷം 22,000 തെറ്റായ വിവരങ്ങള്‍ ഡാറ്റാബേസില്‍ ചേര്‍ക്കുകയും ചെയ്തിരുന്നുവെന്ന് പോലീസ് പറഞ്ഞു.

 

Latest News