Sorry, you need to enable JavaScript to visit this website.

കോവിഡ്: പേരാമ്പ്ര സ്വദേശി അൽ കോബാറിൽ മരിച്ചു

ദമാം- കോഴിക്കോട് പേരാമ്പ്ര കെല്ലൂർ കല്ലോട് നെല്ലിയുള്ളതിൽ മുഹമ്മദ് (48) അൽ കോബാറിൽ കോവിഡ് ബാധിച്ചു മരിച്ചു. കടുത്ത പനിയും ചുമയും ശ്വാസ തടസ്സവുമായി കഴിഞ്ഞ രണ്ടാഴ്ച മുൻപ് അൽ കോബാർ കിംഗ് ഫഹദ് ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. ഇദ്ദേഹത്തിന്റെ കോവിഡ് പരിശോധനയിൽ പോസിറ്റിവ് സ്ഥിരീകരിച്ചിരുന്നു. വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന ഇദ്ദേഹത്തിന്റെ ആരോഗ്യ നില വഷളാവുകയും ഇന്ന് രാവിലെ മരണം സംഭവിക്കുകയും ചെയ്തു. ഭാര്യ റംല, മക്കൾ റംഷീന , മുഹമ്മദ് റിഷാൻ മരുമകൻ മുനീർ.  മൃതദേഹം ഖബറടക്കുന്നതിനുള്ള നടപടി ക്രമങ്ങൾ കെ എം സി സി നേതാക്കളായ ഖാദി മുഹമ്മദ് , ഫൈസൽ കൊടുമ, ഇഖ്ബാൽ ആനമങ്ങാട് എന്നിവരുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.

 

Latest News