സ്വര്‍ണക്കടത്ത്; ശിവശങ്കറിനെ എന്‍ഐഎ വീണ്ടും ചോദ്യം ചെയ്യും

തിരുവനന്തപുരം- നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കറിനെ എന്‍ഐഎ വീണ്ടും ചോദ്യം ചെയ്യും. തിങ്കളാഴ്ച എന്‍ഐഎയുടെ കൊച്ചിയിലെ ഓഫീസില്‍ അദ്ദേഹത്തിനോട് ഹാജരാകാന്‍ നിര്‍ദേശിച്ച് നോട്ടീസ് നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ച എന്‍ഐഎ സംഘം തിരുവനന്തപുരം പോലിസ് ക്ലബില്‍ വെച്ച് ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു.

അഞ്ച് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലില്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിച്ചുവെന്നാണ് സൂചന. അദ്ദേഹത്തിനെതിരെ പല സാങ്കേതിക തെളിവുകളും അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ടെന്നും വിവരമുണ്ട്. അതേസമയം തനിക്ക് സ്വപ്‌നയ്ക്കും സരിത്തിനും സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന വിവരം അറിയില്ലായിരുന്നുവെന്നാണ് ശിവശങ്കര്‍ മൊഴി നല്‍കിയത്.
 

Latest News