കെ മുരളീധരന്‍ എംപിയ്ക്ക് കോവിഡ് ടെസ്റ്റ് നടത്താന്‍ നിര്‍ദേശം

കോഴിക്കോട്- കെ മുരളീധരന്‍ എംപിയ്ക്ക് കോവിഡ് പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കി കോഴിക്കോട് ജില്ലാകളക്ടര്‍. കോവിഡ് സ്ഥിരീകരിച്ച ഡോക്ടറുടെ വിവാഹ ചടങ്ങില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് എംപിയോട് പരിശോധന നടത്തണമെന്ന് നിര്‍ദേശിച്ചത്. വ്യാഴാഴ്ചയാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ജനറല്‍ മെഡിസിന്‍ ഹൗസ് സര്‍ജന് കോവിഡ് ബാധ സ്ഥിരീകരിച്ചത്.

അദ്ദേഹത്തിന്റെ കണ്ണൂരിലെ വസതിയില്‍ വെച്ച് നടന്ന വിവാഹ ചടങ്ങുകളില്‍ കെ മുരളീധരന്‍ എംപിയും അതിഥിയായിരുന്നു. ഇതേതുടര്‍ന്നാണ് കെ മുരളീധരനും ഡ്രൈവറോടും വൈറസ് പരിശോധന നടത്താന്‍ ആവശ്യപ്പെട്ടത്. നിലവില്‍ ക്വാറന്റൈനിലാണ് അദ്ദേഹം. മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ക്ക് വിവാഹ ചടങ്ങില്‍ നിന്നാണ് വൈറസ് ബാധയുണ്ടായതെന്നാണ് കരുതുന്നത്.
 

Latest News