ന്യൂദല്‍ഹി- ഇന്ത്യയില്‍ കോവിഡ് വ്യാപനം ഓരോ ദിവസവും പിന്നിടുമ്പോള്‍ കുത്തനെ കൂടിക്കൊണ്ടിരിക്കുകയാണ്. അതത് ദിവസം റെക്കോര്‍ഡ് വര്‍ധനവാണ് രോഗികളിലുണ്ടാകുന്നത്. ഇരുപത്തിനാല് മണിക്കൂറിനിടെ പുതുതായി 49,310 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. പുതിയ കണക്ക് പുറത്തുവന്നതോടെ ഇന്ത്യയില്‍ ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 12.87 ലക്ഷമായി ഉയര്‍ന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
24 മണിക്കൂറിനിടെ 740 പേരാണ് വൈറസ് ബാധ മൂലം മരിച്ചത്. തുടര്‍ച്ചയായി രണ്ടാംദിവസമാണ് കോവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസം 45720 രോഗികളും 1129 മരണങ്ങളുമായിരുന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
ജൂലൈ രണ്ടിന് ശേഷം മൂന്ന് ആഴ്ച്ചക്കകം കോവിഡ് കേസുകളുടെ എണ്ണം ഇരട്ടിയായി. രാജ്യം ആറ് ലക്ഷം കടന്നപ്പോള്‍ കഴിഞ്ഞ വെള്ളിയാഴ്ച രാജ്യത്തെ കോവിഡ് കേസുകള്‍ പത്ത് ലക്ഷത്തിലാണ് എത്തിയിരുന്നത്. അതിന് ശേഷം മൂന്ന് ലക്ഷത്തോളം പുതിയ കോവിഡ് രോഗികളെയാണ് സ്ഥിരീകരിച്ചിരിക്കുന്നത്.