കോഴിക്കോട്- കേരളത്തില്‍ ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്നലെ മരിച്ച പന്നിയങ്കര സ്വദേശിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പന്നിയങ്കര സ്വദേശി മുഹമ്മദ് കോയ(70)യുടെ മരണമാണ് കോവിഡ് മരണമായത്.
നേരത്തെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച റുഖിയാബി (57)നും കോവിഡ് സ്ഥിരീകരിച്ചിരുന്നു. കാരപ്പറമ്പ് സ്വദേശിനിയായ റുഖിയാബി പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇവരുടെ ബന്ധുവിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
എറണാകുളം ജില്ലയില്‍ സമ്പര്‍ക്ക വ്യാപനം രൂക്ഷമായതോടെ ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കാക്കനാട് പ്രവര്‍ത്തിക്കുന്ന കരുണാലയത്തിലെ അന്തേവാസിയായ ആനി ആന്റണി(77)ആണ് മരിച്ചത്. എന്നാല്‍ ഇവരുടെ കോവിഡ് പരിശോധനാഫലം വരാനിരിക്കയാണ്.കാസര്‍ഗോഡ് ജില്ലയില്‍ രാവണീശ്വരം സ്വദേശി മാധവന്‍(60) ആലപ്പുഴ കാട്ടൂര്‍ തെക്കേതൈക്കല്‍ വീട്ടില്‍ മറിയാമ്മ (85) ചെട്ടിവിളാകാം സ്വദേശി ബാബു (52) തിരുവനന്തപുരം പുല്ലുവിള ട്രീസ വര്‍ഗീസ് (60) പാറശാല സ്വദേശിനി തങ്കമ്മ(82) എന്നിവരുടെ മരണവും കോവിഡ് ബാധ മൂലമാണെന്ന് വ്യാഴാഴ്ച സ്ഥിരീകരിച്ചിട്ടുണ്ട്.