വിദേശിയെ ബന്ദിയാക്കി പണം ആവശ്യപ്പെട്ട സംഘം സൗദിയില്‍ അറസ്റ്റില്‍

മക്ക - സ്വന്തം നാട്ടുകാരനെ ബന്ദിയാക്കി മോചനദ്രവ്യം ആവശ്യപ്പെട്ട ഏഴു ബംഗ്ലാദേശുകാരെ മക്ക പ്രവിശ്യ പോലീസ് അറസ്റ്റ് ചെയ്തതായി മക്ക പ്രവിശ്യ പോലീസ് വക്താവ് മേജര്‍ മുഹമ്മദ് അല്‍ഗാംദി അറിയിച്ചു.

അമ്പതു മുതല്‍ അറുപതു വരെ വയസ് പ്രായമുള്ളവരാണ് അറസ്റ്റിലായത്. സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് സ്വന്തം നാട്ടുകാരനെ ബന്ദിയാക്കുകയും കെട്ടിയിടുകയും ചിത്രീകരിക്കുകയും ചെയ്ത സംഘം ബംഗാളിയെ വിട്ടയക്കാന്‍ സഹോദരനോട് പണം ആവശ്യപ്പെടുകയായിരുന്നു.

നിയമാനുസൃത നടപടികളെല്ലാം പൂര്‍ത്തിയാക്കി പ്രതികള്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മക്ക പ്രവിശ്യ പോലീസ് വക്താവ് പറഞ്ഞു.

 

Latest News