ഇന്ത്യന്‍ പൗരത്വം കിട്ടാന്‍ അഫ്ഗാന്‍, റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ ക്രിസ്തുമതത്തിലേക്ക് മാറുന്നു

ന്യൂദല്‍ഹി- പൗരത്വ ഭേദഗതി നിയമത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പൗരത്വം ലഭിക്കുന്നതിന് നിരവധി അഫ്ഗാന്‍, റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ ക്രിസ്തുമതത്തിലേക്ക് മതപരിവര്‍ത്തനം ചെയ്തതായി റിപ്പോര്‍ട്ട്.

ഇക്കാര്യം കേന്ദ്ര ഏജന്‍സികള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇങ്ങനെ മതപരിവര്‍ത്തനം ചെയ്ത 25 കേസുകളാണ് ഏജന്‍സികള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നരിക്കുന്നത്.

അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്നുള്ള മുസ്്‌ലിംകളല്ലാത്ത കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കാന്‍ സി.എ.എ അനുവദിക്കുന്നുണ്ട്. ഇതിന്റെ ചട്ടങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിജ്ഞാപനം  ഇതുവരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടില്ല.

ധാരാളം അഫ്ഗാന്‍ മുസ്്‌ലിംകള്‍ ക്രിസ്തുമതത്തിലേക്ക് മാറുന്നുണ്ടെന്ന് സൗത്ത് ദല്‍ഹിയില്‍ അഫ്ഗാന്‍ ചര്‍ച്ചിനു നേതൃത്വം നല്‍കുന്ന അദീബ് അഹ് മദ് മാക്‌സ് വെല്‍ ഇക്കണോമിക് ടൈംസിനോട് പറഞ്ഞു.

34 കാരനായ അഹ് മദ് മാക്‌സ് വെല്‍ 21 ാം വയസ്സിലാണ് ഇന്ത്യയിലെത്തിയത്. മുസ്്‌ലിംകളായ ഇദ്ദേഹത്തിന്റെ മാതാപിതാക്കള്‍ കാബൂളിലാണുള്ളത്.

യു.എന്‍.എച്ച്.സി.ആറിനു കീഴിലാണ് അഫ്ഗാനികള്‍ ഇന്ത്യയില്‍ അഭയാര്‍ഥി അപേക്ഷ നല്‍കുന്നത്.

 

Latest News