Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മലപ്പുറത്ത് 89 പേർക്ക് കൂടി രോഗം;  ഉറവിടം കണ്ടെത്താനാകുന്നില്ല

മലപ്പുറം- ജില്ലയിൽ 89 പേർക്ക് കൂടി ഇന്നലെ കോവിഡ്-19 സ്ഥിരീകരിച്ചു. ഇതിൽ 34 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇവരിൽ 14 പേർക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. 
ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 15 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയതും ശേഷിക്കുന്ന 40 പേർ വിവിധ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരുമാണ്. 
ദുബായിൽ നിന്നും കോവിഡ് നെഗറ്റീവായ ശേഷം തിരിച്ചെത്തിയ ചോക്കാട് സ്വദേശി 29 വയസുകാരന് ജൂലൈ 22 ന് മരിച്ചതിന് ശേഷമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇന്നലെ 30 പേർ ജില്ലയിൽ രോഗമുക്തരായി. 
വിദഗ്ധ ചികിത്സക്കു ശേഷം ഇതുവരെ 818 പേർ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയതായും ജില്ലാ കലക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു.


ജൂലൈ ഒമ്പതിന് രോഗം സ്ഥിരീകരിച്ച തിരൂർ സ്വദേശിയുമായി ബന്ധമുണ്ടായ തിരൂർ സ്വദേശികളായ 60 വയസുകാരി, 34 വയസുകാരൻ, ജൂലൈ ഏഴിന് രോഗം സ്ഥിരീകരിച്ച പൊന്നാനി സ്വദേശിയുമായി ബന്ധമുണ്ടായ പൊന്നാനി സ്വദേശി 48 വയസുകാരൻ, 23 വയസുകാരൻ, ജൂലൈ ഒമ്പതിന് രോഗം സ്ഥിരീകരിച്ച തിരൂർ സ്വദേശിയുമായി ബന്ധമുണ്ടായ പൊന്നാനി സ്വദേശി (60), ജൂലൈ 16 ന് രോഗം സ്ഥിരീകരിച്ച വളാഞ്ചേരി സ്വദേശിയുമായി ബന്ധമുണ്ടായ വളാഞ്ചേരി സ്വദേശി (55), ജൂലൈ 10 ന് രോഗം സ്ഥിരീകരിച്ച പെരിന്തൽമണ്ണ സ്വദേശിനിയുമായി ബന്ധമുണ്ടായ പെരിന്തൽമണ്ണ സ്വദേശിയായ 10 വയസുകാരൻ, ജൂലൈ ഒമ്പതിന് രോഗം സ്ഥിരീകരിച്ച പൊന്നാനി സ്വദേശിയുമായി ബന്ധമുണ്ടായ പൊന്നാനി സ്വദേശി (43), ജൂലൈ 21 ന് രോഗം സ്ഥിരീകരിച്ച കൊണ്ടോട്ടി നഗരസഭയിലെ കൗൺസിലറുമായി ബന്ധമുണ്ടായ കൊണ്ടോട്ടി സ്വദേശി (39), ജൂലൈ 22 ന് രോഗം സ്ഥിരീകരിച്ച പെരുവള്ളൂർ സ്വദേശിയുമായി ബന്ധമുണ്ടായ പെരുവള്ളൂർ സ്വദേശി (35), ജൂലൈ ആറിന് രോഗം സ്ഥിരീകരിച്ച മംഗലം സ്വദേശിയുമായി ബന്ധമുണ്ടായ മംഗലം സ്വദേശി (33), ജൂലൈ 15 ന് രോഗം സ്ഥിരീകരിച്ച തിരൂർ സ്വദേശിയുമായി ബന്ധമുണ്ടായ തിരൂർ പുറത്തൂരിലെ 38 വയസുകാരി,

42 വയസുകാരൻ, ഇയാളുമായി ബന്ധമുണ്ടായ തിരൂർ സ്വദേശികളായ 33 വയസുകാരി, 10 വയസുകാരി, 39 വയസുകാരൻ, 44 വയസുകാരി, നേരത്തെ രോഗം സ്ഥിരീകരിച്ച കൊണ്ടോട്ടി മത്സ്യ മാർക്കറ്റിലെ ജോലിക്കാരനുമായ ബന്ധമുണ്ടായ മലപ്പുറം സ്വദേശികളായ 43 വയസുകാരൻ, 33 വയസുകാരൻ, നേരത്തെ രോഗം സ്ഥിരീകരിച്ചയാളുമായി ബന്ധമുണ്ടായ ചങ്ങരംകുളം പെട്രോൾ പമ്പിലെ ജീവനക്കാരൻ (34) എന്നിവർക്കും ഉറവിടമറിയാതെ രോഗബാധിതരായ ചോക്കാട് മത്സ്യ മാർക്കറ്റിൽ ഡ്രൈവറായ മലപ്പുറം സ്വദേശി (26), പെരുവള്ളൂർ സ്വദേശിയായ ആറ് വയസുകാരൻ, പുളിക്കൽ സ്വദേശി (35), താനൂർ സ്വദേശി (28), കൊണ്ടോട്ടി മാർക്കറ്റിൽ ഡ്രൈവറായ കൊണ്ടോട്ടി സ്വദേശി (28), കൊണ്ടോട്ടി മാർക്കറ്റിൽ മത്സ്യ കച്ചവടം നടത്തുന്ന കൊണ്ടോട്ടി സ്വദേശി (39), പൊന്മള സ്വദേശി (42), കൊണ്ടോട്ടി നഗരസഭ കൗൺസിലറായ കൊണ്ടോട്ടി സ്വദേശി (54), കരുവാങ്കല്ല് മത്സ്യ വിൽപന നടത്തുന്ന പെരുവള്ളൂർ സ്വദേശി (40), മൂന്നിയൂർ സ്വദേശി (45), കൊണ്ടോട്ടി മത്സ്യ മാർക്കറ്റിൽ ഐസ് വിൽപന നടത്തുന്ന കൊണ്ടോട്ടി സ്വദേശി (39), തിരുവനന്തപുരം സ്വദേശിയായ ആംബുലൻസ് ഡ്രൈവർ (27), ചന്തക്കുന്ന്, ചോക്കാട് മാർക്കറ്റുകളിൽ മത്സ്യ വിൽപന നടത്തുന്ന ചോക്കാട് സ്വദേശി (46), എറണാകുളത്ത് ടാക്സി ഡ്രൈവറായ പുലാമന്തോൾ സ്വദേശി (37) എന്നിവർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായത്.

 

Latest News