ഇസിമ്മുകളിലേക്ക്  ചുവടു മാറ്റാൻ വോഡഫോൺ 

ടെലികോം രംഗത്തെ വമ്പൻ മാറ്റത്തിന് തയാറെടുത്ത് വോഡഫോൺ. ഇസിമ്മുകൾ പുറത്തിറക്കുന്നതിനുള്ള തയാറെടുപ്പുകൾ വോഡഫോൺ ആരംഭിച്ചു. ഇതിന്റെ ഭാഗമായി. ഇന്ത്യയിലെ ചില സർക്കിളുകളിൽ ഇസിമ്മുകൾ ഉപയോക്താക്കൾക്ക് ലഭ്യമാക്കിത്തുടങ്ങി. പരീക്ഷണാടിസ്ഥാനത്തിലാണ് നിലവിൽ ഇസിമ്മുകൾ നൽകുന്നത്. മുംബൈ, ഗുജറാത്ത്, ദൽഹി എന്നിവിടങ്ങളിലാണ് ഇപ്പോൾ വൊഡാഫോൺ ഉപയോക്താക്കൾക്ക് പുതിയ ഇസിം ലഭ്യമാക്കുന്നത്. വോഡഫോണിന്റെ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കൾക്ക് മാത്രമാണ് ആദ്യഘട്ടത്തിൽ ഇസിം നൽകുന്നത്. എന്നാൽ ഇന്ത്യയിൽ അധികം ഫോണുകളിൽ ഇത് സപ്പോർട്ട് ചെയ്യില്ല. ഐഫോൺ 11, ഐഫോൺ 11 പ്രോ, ഐഫോൺ 11 പ്രോ മാക്‌സ്, ഐഫോൺ എസ്ഇ, ഐഫോൺ എക്‌സ്എസ്, ഐഫോൺ എക്‌സ്എസ് മാക്‌സ്, ഐഫോൺ എക്‌സ്, എന്നി ആപ്പിൾ ഫോണുകളും, സാംസങ് ഗാലക്‌സി ദ ഫ്‌ലിപ്, ഗാലക്‌സി ഫോൾഡ് എന്നി സ്മാർട്ട് ഫോണുകളിലും ഇസിം സപ്പോർട്ട് ചെയ്യും.
 

Latest News