കോവിഡ് വാക്‌സിൻ ഈ വർഷം തന്നെ വിപണിയിലെന്ന് ചൈന

ബെയ്ജിംഗ്- ലോകത്തെ പിടിച്ചുലച്ച കോവിഡിനെതിരായ വാക്‌സിൻ ഈ വർഷം തന്നെ വിപണിയിൽ എത്തുമെന്ന് ചൈന. അടുത്ത വർഷം മാത്രമേ വാക്‌സിൻ പുറത്തിറക്കാനാകൂ എ്ന്നായിരുന്നു ചൈന നേരത്തെ അറിയിച്ചിരുന്നത്. ചൈനീസ് നാഷണൽ ഫാർമസ്യൂട്ടിക്കൽ ഗ്രൂപ്പായ സിനോഫാമാണ് വാക്‌സിൻ പരീക്ഷണം നടത്തുന്നത്. മനുഷ്യശരീരത്തിൽ വാക്‌സിൻ പരീക്ഷിക്കുന്നതിന്റെ അവസാനഘട്ടം മൂന്നുമാസം കൊണ്ട് തീരുമെന്ന് സിനോഫാം ചെയർമാൻ ലിയു ജിഗ്ഷൻ അറിയിച്ചു. ചൈന നാഷണൽ ബയോടെക്ക് ഗ്രൂപ്പിന്റെ സിനോഫാം യൂണിറ്റാണ് രണ്ട് കോവിഡ് വാക്‌സിനുകൾ വികസിപ്പിക്കുന്നതിൽ പരീക്ഷണം നടത്തുന്നത്. ചൈനയിൽ വീണ്ടും കോവിഡ് വ്യാപനം വന്നതിന് പിന്നാലെ 2021 വരെയെങ്കിലും വാക്‌സിൻ പരീക്ഷണം നടത്താനാവില്ലെന്ന് സിനോഫാം അറിയിച്ചിരുന്നു. എന്നാൽ വാക്‌സിൻ പരീക്ഷണത്തിനുണ്ടായിരുന്ന തടസങ്ങൾ അവസാനിച്ചുവെന്ന് സിനോഫാം വ്യക്തമാക്കി.

 

Latest News