ലഖ്‌നൗ- കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡോക്ടര്‍ അറസ്റ്റില്‍.അലിഗഡിലെ ദീന്‍ ദയാല്‍ ആശുപത്രിയിലെ ഡോ.തുഫൈല്‍ അഹമ്മദ് (30) ആണ് അറസ്റ്റിലായത്. കോവിഡ് വാര്‍ഡില്‍ ചികിത്സയിലുള്ള ഇരുപത്തിയഞ്ചുകാരിയെയാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. സ്ത്രീകളുടെ കോവിഡ് വാര്‍ഡില്‍ രാത്രി എത്തിയ ഡോക്ടര്‍ പരിശോധിക്കുന്നതിനിടെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് യുവതിയുടെ ആരോപണം.
രണ്ട് തവണ തനിക്ക് ഈ ദുരനുഭവമുണ്ടായതായി യുവതി പറഞ്ഞു. ദല്‍ഹിയിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന യുവതി വീട്ടില്‍ തിരിച്ചെത്തിയ ശേഷം നടത്തിയ സാമ്പിള്‍ പരിശോധനയിലാണ് കോവിഡ് ബാധ തിരിച്ചറിഞ്ഞത്. ഇതേതുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡോക്ടറെ പോലിസ് അറസ്റ്റ് ചെയ്തു.