തിരുവനന്തപുരം- ജൂലൈ 27ന് ചേരാനിരുന്ന നിയമസഭാ സമ്മേളനം സസ്പെന്റ് ചെയ്തതായി മന്ത്രിസഭാ യോഗം. തിങ്കളാഴ്ച്ച പ്രത്യേക മന്ത്രിസഭാ യോഗം ചേരാനും തീരുമാനിച്ചു.ഈ യോഗത്തില്‍ ധനബില്‍ പ്രത്യേക ഓര്‍ഡിനന്‍സായി പാസാക്കും. ഈ വിഷയം ഗവര്‍ണറെ അറിയിക്കും. കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമോ എന്ന കാര്യത്തിലും തിങ്കളാഴ്ചയാണ് തീരുമാനമെടുക്കുക.
നിലവിലെ സാഹചര്യത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടതില്ലെന്നാണ് മന്ത്രിസഭയിലെ ഭൂരിപക്ഷാഭിപ്രായം. നിലവിലുള്ള പ്രതിസന്ധി കൈകാര്യം ചെയ്യാന്‍ ആവശ്യമായ സംവിധാനങ്ങള്‍ സംസ്ഥാനത്തിലുണ്ട്. സമ്പൂര്‍ണ ലോക്ക്ഡൗണിന്റെ പ്രായോഗികതയും വിശദമായി ചര്‍ച്ച ചെയ്ത ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുക.






