ന്യൂദല്‍ഹി- രാജ്യത്ത് കോവിഡ് രോഗികളും മരണവും കുത്തനെ കൂടുന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ 45,720 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1129 കോവിഡ് മരണങ്ങളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയില്‍ കോവിഡ് ബാധിതര്‍ പന്ത്രണ്ട് ലക്ഷം കവിഞ്ഞു. ഒരു ദിവസത്തിനിടെ ആദ്യമായാണ് ഇത്രയും പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. ഇന്ത്യയില്‍ കോവിഡ് ബാധിച്ച് ഇതുവരെ 29861 പേരാണ് മരിച്ചത്.4.26 രോഗികളാണ് രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. 7.82 പേര്‍ക്ക് വൈറസില്‍ നിന്ന് മുക്തരാകാന്‍ സാധിച്ചു. ലോകത്തില്‍ ഇന്ത്യ മൂന്നാംസ്ഥാനത്താണ്.