Sorry, you need to enable JavaScript to visit this website.

സൗദി, ഇന്ത്യ വിദേശ മന്ത്രിമാർ ചർച്ച നടത്തി

റിയാദ്- സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനും ഇന്ത്യൻ വിദേശ മന്ത്രി സുബ്രഹ്മണ്യം ജയ്ശങ്കറും ഇന്നലെ ചർച്ച നടത്തി. ഇന്ത്യൻ വിദേശ മന്ത്രിയുമായി സൗദി വിദേശ മന്ത്രി ഫോണിൽ ബന്ധപ്പെടുകയായിരുന്നു. ഉഭയകക്ഷി ബന്ധങ്ങളും ഇരു രാജ്യങ്ങൾക്കുമിടയിലെ തന്ത്രപരമായ പങ്കാളിത്തവും ആഗോള തലത്തിലെ പുതിയ സംഭവവികാസങ്ങളും പൊതുതാൽപര്യമുള്ള വിഷയങ്ങളും ഇരുവരും വിശകലനം ചെയ്തതായി ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.


 

Latest News