Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പാലത്തായി പീഡനം; തുടരന്വേഷണത്തിന് ഉത്തരവ്

കണ്ണൂർ- പാലത്തായിയിൽ നാലാം ക്ലാസുകാരിയെ സ്‌കൂൾ അധ്യാപകനും ബി.ജെ.പി നേതാവുമായ പത്മരാജൻ പീഡിപ്പിച്ച കേസിൽ തുടരന്വേഷണത്തിന് തലശേരി പോക്‌സോ കോടതി ഉത്തരവായി. കണ്ണൂർ ജില്ലാ ഗവ. പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ ശരീന്ദ്രൻ ബാലിയേരി പുതിയ വീട്ടിൽ നൽകിയ ഹർജിയിലാണ് ഉത്തരവ്. നേരത്തെ പാനൂർ പോലീസ് സമർപ്പിച്ച ഭാഗിക (അന്തിമ റിപ്പോർട്ട് ) കുറ്റപത്രത്തിലെ പോരായ്കൾ ചൂണ്ടിക്കാട്ടിയാണ് പബ്ലിക് പ്രോസിക്യൂട്ടർ ഹരജി നൽകിയത്.
കുട്ടിയുടെ മൊഴി നിയമം നിർദേശിക്കുന്ന പ്രകാരം ഒരിക്കൽ പോലും വീഡിയോബഗ്രാഫ് ചെയ്തിട്ടില്ല, ഈ കേസിലെ സംഭവ സ്ഥല മഹസ്സർ തയ്യാറാക്കിയതിൽ വീഴ്ച സംഭവിച്ചിട്ടുണ്ട്, െ്രെകം ബ്രാഞ്ച് കുട്ടിയുടെബമൊഴി ഒരിക്കൽ പോലും രേഖപ്പെടുത്താതെയാണ് കുറ്റപത്രം സമർപ്പിച്ചത് തുടങ്ങിയ കാര്യങ്ങളാണ് പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നത്. കേസ് ഒരു വനിത ഐപിഎസ് ഓഫീസറുൾപ്പെടുന്ന സംഘം അന്വേഷിക്കണമെന്നും പരാതിയിലുണ്ടായിരുന്നു.

 

 

Latest News