Sorry, you need to enable JavaScript to visit this website.

മലപ്പുറം ജില്ലയിൽ 61 പേർക്ക് കൂടി  കോവിഡ്; 52 പേർക്ക് രോഗമുക്തി 

മലപ്പുറം- ജില്ലയിൽ 61 പേർക്ക് കൂടി ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചു. 52 പേർ രോഗമുക്തരായിട്ടുണ്ട്. 35 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇവരിൽ 23 പേർക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. 
ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ ഒമ്പത് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയതും ശേഷിക്കുന്ന 17 പേർ വിവിധ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരുമാണ്. 
ഇന്നലെ 52 പേർ ജില്ലയിൽ രോഗമുക്തരായി. വിദഗ്ധ ചികിത്സക്കു ശേഷം ഇതുവരെ 787 പേർ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയതായും ജില്ലാ കലക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു.
ജിദ്ദയിൽ നിന്നെത്തിയ തൃക്കലങ്ങോട് സ്വദേശി (52), പുൽപറ്റ സ്വദേശി (36), കൂട്ടിലങ്ങാടി സ്വദേശി (45), കാവന്നൂർ സ്വദേശി (39), ഒതുക്കുങ്ങൽ സ്വദേശി (26), അരീക്കോട് സ്വദേശി (31), തേഞ്ഞിപ്പലം സ്വദേശി (39), ദുബായിൽ നിന്നെത്തിയ മഞ്ചേരി സ്വദേശി (26), പെരുമ്പടപ്പ് സ്വദേശി (38), എടവണ്ണ സ്വദേശി (36), അങ്ങാടിപ്പുറം സ്വദേശി (35), കുഴിമണ്ണ സ്വദേശി (55), കോഡൂർ സ്വദേശി (33), വെട്ടത്തൂർ സ്വദേശി (31), കാവന്നൂർ സ്വദേശി (24), ദമാമിൽ നിന്നെത്തിയ നന്നമ്പ്ര സ്വദേശി (24), അജ്മാനിൽ നിന്നെത്തിയ ഊർങ്ങാട്ടിരി സ്വദേശി (32) എന്നിവർക്കാണ് വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരിൽ രോഗം സ്ഥിരീകരിച്ചത്.


ജൂലൈ 21 ന് രോഗം സ്ഥിരീകരിച്ച നിലമ്പൂർ ജില്ലാ ആശുപത്രിയിലെ ഡ്രൈവറുടെ കുടുംബാഗങ്ങളായ 63 വയസ്സുകാരി, 16 വയസ്സുകാരൻ, 18 വയസ്സുകാരി, പത്ത് മാസം പ്രായമുള്ള കുട്ടി, നേരത്തേ രോഗം സ്ഥിരീകരിച്ച വസ്ത്ര വ്യാപാര മേഖലയിൽ ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശിയുമായി ബന്ധമുണ്ടായ കൊണ്ടോട്ടി സ്വദേശികളായ 25 വയസുകാരൻ, 35 വയസുകാരൻ, ജൂലൈ ഒന്നിന് രോഗം സ്ഥിരീകരിച്ച ഊർങ്ങാട്ടിരി സ്വദേശിയുമായി ബന്ധമുണ്ടായ ഊർങ്ങാട്ടിരി സ്വദേശികളായ 22 വയസുകാരൻ, മറ്റൊരു 22 വയസുകാരൻ, ജൂലൈ ഏഴിന് രോഗബാധ സ്ഥിരീകരിച്ച പൊന്നാനി സ്റ്റേഷനിലെ പൊലീസുകാരനുമായി ബന്ധമുണ്ടായ കോട്ടക്കൽ സ്വദേശികളായ 29 വയസുകാരൻ, 45 വയസുകാരൻ, നേരത്തെ രോഗം സ്ഥിരീകരിച്ച ചുങ്കത്തറ സ്വദേശിയുമായി ബന്ധമുണ്ടായ ചുങ്കത്തറ സ്വദേശികളായ 16 വയസുകാരൻ, 36 വയസുകാരി എന്നിവർക്കും ഉറവിടമറിയാതെ രോഗബാധിതരായ തിരൂരങ്ങാടിയിൽ മദ്രസാ അധ്യാപകനായ തിരൂരങ്ങാടി സ്വദേശി (28), നല്ലളം കെ.എസ്.ഇ.ബിയിലെ കരാറുകാരനായ പള്ളിക്കൽ സ്വദേശി (29), കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള പെരുവള്ളൂർ സ്വദേശി (58), തിരൂരങ്ങാടി സ്വദേശി (71), കൊണ്ടോട്ടിയിലും നിലമ്പൂരിലും മത്സ്യ മാർക്കറ്റിൽ ലോറി ഡ്രൈവറായി ജോലി ചെയ്യുന്ന നിലമ്പൂർ സ്വദേശി (54), കൊണ്ടോട്ടി മത്സ്യ മാർക്കറ്റിൽ ചുമട്ട് തൊഴിലാളിയായ കൊണ്ടോട്ടി സ്വദേശി (41), നിലമ്പൂർ മത്സ്യ മാർക്കറ്റിൽ ഡ്രൈവറായ മമ്പാട് സ്വദേശി (49), മമ്പാട് മത്സ്യ കച്ചവടം നടത്തുന്ന മമ്പാട് സ്വദേശികളായ 36 വയസ്സുകാരൻ, 34 വയസ്സുകാരൻ, 40 വയസ്സുകാരൻ, എടക്കരയിൽ മത്സ്യ കച്ചവടം നടത്തുന്ന എടക്കര സ്വദേശി (29), നിലമ്പൂർ മത്സ്യ മാർക്കറ്റിൽ ഡ്രൈവറായ കരുവാരക്കുണ്ട് സ്വദേശി (31), ചോക്കാട്ട് മത്സ്യ കച്ചവടം നടത്തുന്ന ചോക്കാട് സ്വദേശി (42), പെരിന്തൽമണ്ണയിൽ ഹോട്ടലിൽ പാചകക്കാരനായ ഏലംകുളം സ്വദേശി (56), എറണാകുളത്ത് അക്കൗണ്ടന്റായി ജോലി ചെയ്യുന്ന കാവന്നൂർ സ്വദേശി (24), മലപ്പുറം മത്സ്യ മാർക്കറ്റിൽ കച്ചവടം നടത്തുന്ന മലപ്പുറം സ്വദേശി (34), നിലമ്പൂരിൽ ഇൻഡസ്ട്രിയൽ തൊഴിലാളിയായ നിലമ്പൂർ സ്വദേശി (19), നിലമ്പൂരിൽ ട്രാവൽസിൽ ഡ്രൈവറായ നിലമ്പൂർ സ്വദേശി (33), കൊണ്ടോട്ടി മാർക്കറ്റിൽ ജോലി ചെയ്യുന്ന പള്ളിക്കൽ സ്വദേശി (51), കൽപകഞ്ചേരി സ്വദേശി (28), തിരുന്നാവായ സ്വദേശി (47), പെരുവള്ളൂർ സ്വദേശി (30), തിരൂരങ്ങാടി സ്വദേശി (19) എന്നിവർക്കുമാണ് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായത്.


ഗുജറാത്തിൽ നിന്നെത്തിയ എടക്കര സ്വദേശിനി (39), ബംഗളൂരുവിൽ നിന്നെത്തിയവരായ പൊന്മള സ്വദേശി (23), എടവണ്ണ സ്വദേശി (31), നിലമ്പൂർ സ്വദേശിനി (28), മുംബൈയിൽ നിന്നെത്തിയ മൂർക്കനാട് സ്വദേശികളായ 21 വയസ്സുകാരൻ, 17 വയസ്സുകാരൻ, 39 വയസ്സുകാരി, 48 വയസ്സുകാരി, കർണാടകയിലെ തുംകൂരിൽ നിന്നെത്തിയ ആനക്കയം സ്വദേശി (40) എന്നിവർക്ക് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ ശേഷം രോഗബാധ സ്ഥിരീകരിച്ചു.
ജില്ലയിൽ രോഗബാധിതരായി 619 പേർ ഇപ്പോൾ ചികിത്സയിൽ കഴിയുന്നു. ഇതുവരെ 1413 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്നലെ 1138 പേർക്ക് കൂടി പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി. 39,128 പേരാണ് ഇപ്പോൾ ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. 
ജില്ലയിൽ നിന്ന് ഇതുവരെ 17,053 പേരുടെ സാമ്പിളുകൾ പരിശോധനക്കയച്ചതിൽ 14,651 പേരുടെ ഫലം ലഭിച്ചു. 13,579 പേർക്ക് സ്രവ പരിശോധനയിലൂടെ ഇതുവരെ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 2402 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.


 

Latest News