Sorry, you need to enable JavaScript to visit this website.

പിടിച്ചാൽ കിട്ടാതെ കോട്ടയത്ത് കോവിഡ്‌


കോട്ടയം - കോട്ടയത്ത് കോവിഡ് ആശങ്കയുടെ അമരത്തേക്ക്. ചങ്ങനാശ്ശേരി പായിപ്പാട, കുമരകം മേഖലകൾ കോവിഡ് ആശങ്കയുടെ നെറുകയിലെത്തി. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിൽ അഞ്ചു പേർക്ക് രോഗം. 
ആയുർവേദ ആശുപത്രിയിലെ കോവിഡ് ബാധിച്ച ഡോക്ടർ സന്ദർശിച്ചു മടങ്ങിയതോടെ  ജില്ലാ ആയുർവേദ ആശുപത്രി ഒ.പി അടച്ചു. നാലു ഡോക്ടർമാർ നിരീക്ഷണത്തിൽ. സമ്പർക്ക പട്ടികയിൽ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരുമെന്നു സൂചന.  കുമരകത്ത് ഒരു കുടുംബത്തിലെ നാലു പേർക്ക് കോവിഡ്.  തൊഴിലുറപ്പു ജോലിക്കാരിയായ വീട്ടമ്മ ഇതറിയാതെ ജോലിക്കു പോയി.  സൗദിയിൽ നിന്നെത്തിയ ചങ്ങനാശ്ശേരി പെരുമ്പനച്ചി സ്വദേശിയായ 64 കാരനും ഭാര്യക്കും രോഗം സ്ഥിരീകരിച്ചു. 


സമ്പർക്കം മുഖേന രോഗം ബാധിച്ച 41 പേർ ഉൾപ്പെടെ 51 പേർക്കു കൂടി കോട്ടയം ജില്ലയിൽ കോവിഡ്19 സ്ഥിരീകരിച്ചു. ജില്ലയിലെ ഏറ്റവും ഉയർന്ന പ്രതിദിന രോഗബാധാ നിരക്കാണിത്. പുതിയ രോഗികളിൽ 23 പേരും ചങ്ങനാശ്ശേരി, പായിപ്പാട് മേഖലകളിൽനിന്നുള്ളവരാണ്. ചിങ്ങവനത്ത് നേരത്തേ രോഗം സ്ഥിരീകരിച്ചയാൾക്കൊപ്പം സംസ്‌കാരച്ചടങ്ങിൽ പങ്കെടുത്ത നാലു പേർക്കും വൈക്കം മത്സ്യ മാർക്കറ്റിൽ രോഗബാധിതനായ ആളുടെ സമ്പർക്ക പട്ടികയിലുണ്ടായിരുന്ന രണ്ടു പേർക്കും  കോവിഡ്  ബാധിച്ചു. വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നും എത്തിയ അഞ്ചു പേർ വീതം രോഗബാധിതരായി. എറണാകുളത്തു നിന്നും എത്തിയ സുഹൃത്തിനൊപ്പം ആയുർവേദ ആശുപത്രിയിലെത്തിയ ഡോക്ടർക്കാണ് നാട്ടിലെത്തിയ ശേഷം കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലാ ഡോക്ടർമാരോടും ക്വാറന്റൈനിൽ പോകാൻ നിർദേശിച്ചു.
മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അഞ്ച് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കോട്ടയം മെഡിക്കൽ കോളേജിലെ ഗൈനോക്കോളജി വിഭാഗത്തിൽ ചികിത്സയിലുണ്ടായിരുന്ന അഞ്ച് പേർക്കാണ് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 


രോഗം സ്ഥിരീകരിച്ചവരിൽ രണ്ട് പേർ ഗർഭിണികളാണ്. ജി 7, ജി 8 വാർഡുകളിലുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ വാർഡുകളിലുണ്ടായിരുന്ന മറ്റു മുഴുവൻ രോഗികളേയും മാറ്റിപ്പാർപ്പിച്ചു. 
കോവിഡ് രോഗികളുമായി സമ്പർക്കത്തിലായ ഡോക്ടർമാരുടെ സമ്പർക്ക പട്ടിക തയാറാക്കും. നിലവിൽ മെഡിക്കൽ കോളേജിലെ 16 ഡോക്ടർമാർ നിരീക്ഷണത്തിലാണ്. 
ചികിത്സയിലായിരുന്ന 12 പേർ രോഗമുക്തരായി. നിലവിൽ കോട്ടയം ജില്ലക്കാരായ 333 പേരാണ് ചികിത്സയിൽ കഴിയുന്നത്. ജില്ലയിൽ ഇതുവരെ ആകെ 608 പേർക്കാണ് കോവിഡ് ബാധിച്ചത്. 275 പേർ രോഗമുക്തി നേടി. ഷാർജയിൽനിന്നും ജൂലൈ ഒന്നിന് എത്തി ഹോം ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന കുറിച്ചി മലകുന്നം സ്വദേശി (48), തൃക്കൊടിത്താനം സ്വദേശിനി (52), സൗദി അറേബ്യയിൽനിന്നും ജൂലൈ 11 ന് എത്തി ചങ്ങനാശ്ശേരിയിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന മാടപ്പള്ളി പെരുമ്പനച്ചി സ്വദേശി (64), രോഗം സ്ഥിരീകരിച്ച മാടപ്പള്ളി പെരുമ്പനച്ചി സ്വദേശിയുടെ ഭാര്യ (61), ഭർത്താവിനൊപ്പം സൗദി അറേബ്യയിൽനിന്ന് ജൂലൈ 11 ന് എത്തി ക്വാറന്റൈൻ കേന്ദ്രത്തിൽ കഴിയുകയായിരുന്നു. 

 

Latest News