റോഹിംഗ്യ പെണ്‍കുട്ടിയെ വിവാഹം ചെയ്ത യുവാവിനായി ബംഗ്ലാദേശില്‍ തിരച്ചില്‍

ധാക്ക- ബംഗ്ലാദേശില്‍ നിലനില്‍ക്കുന്ന വിലക്ക് ലംഘിച്ച് റോഹിംഗ്യ അഭയാര്‍ഥിയെ വിവാഹം ചെയ്ത യുവാവിന് വേണ്ടിയുള്ള തിരച്ചില്‍ പോലീസ് ഊര്‍ജിതമാക്കി. 25 കാരനായ ശുഐബ് ഹുസൈനാണ് 18 വയസ്സായ റോഹിംഗ്യന്‍ അഭയാര്‍ഥി റാഫിസയെ വിവാഹം ചെയ്തത്. കഴിഞ്ഞ മാസം നടന്ന വിവഹത്തിനുശേഷം ഇരുവരും നാടുവിട്ടിരിക്കയാണെന്ന് ശുഐബിന്റെ ജന്മസ്ഥലമായ സിംഗയറിലെ പോലീസ് പറയുന്നു.

ശുഐബും റാഫിസയും എവിടെ പോയെന്ന് ബന്ധുക്കള്‍ക്ക് അറിയില്ലെന്ന് ചാരിഗ്രാമിലെ വീട്ടില്‍ പരിശോധന നടത്തിയ പോലീസ് മേധാവി ഇമാം ഹുസൈന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
2014 ലാണ് ബംഗ്ലാദേശ് പൗരന്മാര്‍ റോഹിംഗ്യ അഭയാര്‍ഥികളെ വിവാഹം ചെയ്യുന്നത് നിരോധിച്ചത്. ബംഗ്ലാദേശികളെ വിവാഹം ചെയ്ത് റോഹിംഗ്യകള്‍ പൗരത്വം നേടുന്നത് തടയാനാണിത്. അതേസമയം, മകന്‍ വിവാഹം ചെയ്ത പെണ്‍കുട്ടിക്ക് ബംഗ്ലാദേശ് പൗരത്വം നേടുകയെന്ന ലക്ഷ്യം ഇല്ലായിരുന്നുവെന്ന് ശുഐബിന്റെ പിതാവ് ബാബുല്‍ ഹുസൈന്‍ പറഞ്ഞു.  

 

Latest News