Sorry, you need to enable JavaScript to visit this website.

കെ.എം ബഷീർ കാറിടിച്ച് മരിച്ച കേസിൽ ശ്രീറാമും വഫയും കോടതിയിൽ ഹാജരാകണം

തിരുവനന്തപുരം- തലസ്ഥാനത്ത് മാധ്യമപ്രവർത്തകനായ കെ.എം ബഷീർ കാറിടിച്ചു മരിച്ച കേസിൽ പ്രതികളായ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസും സെപ്റ്റംബർ 16ന് ഹാജരാകണമെന്ന് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവ്. നേരിട്ട് ഹാജരാകാൻ കൂടുതൽ സമയം ആവശ്യപ്പെട്ടുള്ള പ്രതികളുടെ അപേക്ഷ പരിഗണിച്ചാണ്  ഉത്തരവ്.  കുറ്റപത്രത്തിന്റെ പകർപ്പ് ശ്രീറാമിനും വഫയ്ക്കും കോടതി ഫെബ്രുവരി 24ന് നൽകിയിരുന്നു.
ഫെബ്രുവരി മൂന്നിനാണ് ഈ കേസിൽ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചത്. കുറ്റപത്രം സ്വീകരിച്ച കോടതി പ്രതികളെ നേരിട്ട് ഹാജരാക്കാൻ അന്വേഷണസംഘത്തോട് ആവശ്യപ്പെടുകയായിരുന്നു. കുറ്റപത്രം, സാക്ഷിമൊഴികൾ, മെഡിക്കൽ പരിശോധനാ റിപ്പോർട്ട്, ഫോറൻസിക് പരിശോധനാ ഫലം തുടങ്ങിയവയാണ് പ്രതികൾക്കെതിരെ സമർപ്പിച്ചത്. ഇവയുടെ അടിസ്ഥാനത്തിൽ ശ്രീറാം വെങ്കിട്ടരമാനെതിരെ നരഹത്യാ കുുറ്റം 304 (രണ്ട്) നിലനിൽക്കുമെന്നും കോടതി നിരീക്ഷിച്ചിട്ടുണ്ട്. 2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് സിറാജ് ദിനപത്രത്തിന്റെ ലേഖകനായിരുന്ന ബഷീർ മരിച്ചത്.

 

Latest News