കാസര്‍ഗോഡ് പോക്‌സോ കേസിലെ പ്രതി കടലില്‍ ചാടി; തിരച്ചില്‍ തുടരുന്നു

കാസര്‍ഗോഡ്- പോക്‌സോ കേസിലെ പ്രതി തെളിവെടുപ്പിനിടെ കടലില്‍ ചാടി. കുഡ്‌ലു സ്വദേശി മഹേഷാണ് കടലില്‍ചാടിയത്. ബുധനാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. തെളിവെടുപ്പിന്റെ ഭാഗമായി ഇയാളെ കടല്‍തീരത്ത് കൊണ്ടുവരികയായിരുന്നു.പന്ത്രണ്ടുകാരിയുടെ നഗ്നചിത്രം പകര്‍ത്തിയ കേസിലെ പ്രതിയാണ് മഹേഷ്. പുലിമുട്ടിന് സമീപം മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ച് വെച്ചിട്ടുണ്ടെന്ന് ഇയാള്‍ മൊഴി നല്‍കിയിരുന്നു. ഇത് കണ്ടെടുക്കാനായാണ് എസ്‌ഐ അടങ്ങുന്ന സംഘം ഇയാളെ തെളിവെടുപ്പിന് എത്തിച്ചത്. എന്നാല്‍ പുലിമുട്ടില്‍ വെച്ച് ഇയാള്‍ കൈവിലങ്ങ് സഹിതം കടലില്‍ ചാടി. ഇയാളെ രക്ഷിക്കാന്‍ ശ്രമിച്ച രണ്ട് പോലിസുകാര്‍ പരിക്കുകളോടെ ആശുപത്രിയിലാണ്. ഇയാള്‍ക്കായി ഫയര്‍ഫോഴ്‌സും മത്സ്യതൊഴിലാളികളും കടലില്‍ തെരച്ചില്‍ തുടരുകയാണ്
 

Latest News