വാഷിങ്ടണ്‍- ചൈനീസ് സൈബര്‍ കുറ്റവാളികള്‍ കോവിഡ് വാക്‌സിന്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ചുവെന്ന് യുഎസ് വിദേശകാര്യ വകുപ്പ് . പ്രതിരോധ കരാറുകള്‍ പോലെയുള്ള വിവിധ മേഖലകളിലെ വിവരങ്ങളും ഈ ശ്രമത്തിനിടെ ചോര്‍ത്തിയെന്നാണ് വിവരം. ലി ഷിയോഹു,ദോങ് ജിയാഴി എന്നിവരാണ് ചൈനക്ക് വേണ്ടി ചാരപണിയെടുത്തതെന്ന് യുഎസ് ആരോപിക്കുന്നു.ഇവരുടെ ഹാക്കിങ്ങില്‍ ചിലത് വ്യക്തിപരമായ നേട്ടങ്ങള്‍ക്കും മറ്റ് ചിലത് ചൈനീസ് സ്റ്റേറ്റ് സെക്യൂരിറ്റി മന്ത്രാലയത്തിന്റെ താല്‍പ്പര്യം അനുസരിച്ചുമാണ്. യുഎസിലെയും പുറത്തുമുള്ള നൂറുകണക്കിന് കമ്പനികളുടെ വെബ്‌സൈറ്റുകള്‍ ഇവര്‍ ഹാക്ക്‌ചെയ്തിട്ടുണ്ട്.
ഉത്തര കൊറിയ,ഇറാന്‍ ,റഷ്യ എന്നീ രാജ്യങ്ങളെ പോലെ സൈബര്‍ കുറ്റവാളികള്‍ക്ക് സംരക്ഷണം നല്‍കുന്ന രാജ്യമായി ചൈന മാറിയെന്ന് അസിസ്റ്റന്റ് അറ്റോണി ജനറല്‍ ആരോപിച്ചു. ഈ രണ്ട് പേരും പത്ത് വര്‍ഷമായി ഹാക്കിങ് നടത്തുന്നവരാണ്. മാനുഫാക്ച്ചറിങ്,മെഡിക്കല്‍ ഡിവൈസ്,സിവില്‍ എഞ്ചിനീയറിങ്,ഇന്റസ്ട്രിയല്‍ എഞ്ചിനീയറിങ്,ബിസിനസ്, സോളാര്‍ എനര്‍ജി,ഫാര്‍മസ്യൂട്ടിക്കല്‍,പ്രതിരോധ കമ്പനികളെയാണ് ഹാക്ക് ചെയ്തത്.
കോവിഡ് വാക്‌സിന്‍ ഗവേഷണങ്ങളിലുള്ളവയും ടെസ്റ്റിങ് ടെക്‌നോളജികള്‍ വികസിപ്പിച്ചതുമായ കമ്പനികളുടെ നെറ്റ് വര്‍ക്കുകളില്‍ ചൈനീസ് ഹാക്കര്‍മാര്‍ ഡാറ്റ ചോര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്.കാലിഫോര്‍ണിയ,യുഎസ് ,മേരിലാന്റ് എന്നിവിടങ്ങളിലെ ബയോടെക് കമ്പനികളെയും ഇവര്‍ ലക്ഷ്യം വെച്ചിരുന്നുവെന്നും യുഎസ് വിദേശകാര്യമന്ത്രാലയം അവകാശപ്പെടുന്നു.






