തിരുവനന്തപുരം- സംസ്ഥാനത്ത് മൂന്ന് പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു.കാസര്‍ഗോഡ് പച്ചക്കാട് സ്വദേശി ഹൈറുന്നീസ (48) കോഴിക്കോട് കല്ലായി സ്വദേശി കോയ(56) എന്നിവരാണ് ബുധനാഴ്ച കോവിഡ് ബാധിച്ച് മരിച്ചത്. ചൊവ്വാഴ്ച കരുനാഗപ്പള്ളി കുലശേഖരപുരത്ത് മരിച്ച റെയ്ഹാനത്ത് (55) ന് കോവിഡ് സ്ഥിരീകരിച്ചതോടെ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചവര്‍ മൂന്നായി. വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ച റെയ്ഹാനത്തിന്റെ സ്രവ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
കാസര്‍ഗോഡ് സ്വദേശിനി ഹൈറുന്നീസ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കടുത്ത ന്യൂമോണിയയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ട് ദിവസം മുമ്പാണ് ഹൈറുന്നീസക്ക് കോവിഡ് സ്ഥിരീകരിച്ചത്. വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. കാസര്‍ഗോഡ് കോവിഡ് മരണം രണ്ടായി ഉയര്‍ന്നു.