സൗദിയില്‍ ഹെവി ഉപകരണങ്ങള്‍ മോഷ്ടിച്ച് പൊളിച്ചുവില്‍ക്കുന്ന സംഘം പിടിയില്‍

മക്ക- ആറംഗ കവര്‍ച്ചാ സംഘത്തെ ബഹ്‌റ പോലീസ് അറസ്റ്റ് ചെയ്തതായി മക്ക പ്രവിശ്യ പോലീസ് വക്താവ് മേജര്‍ മുഹമ്മദ് അല്‍ഗാംദി അറിയിച്ചു.

40 മുതല്‍ 50 വയസ്സു വരെ പ്രായമുള്ള ആറു സൗദി പൗരന്മാരാണ് പിടിയിലായത്. പന്ത്രണ്ടു ഹെവി ഉപകരണങ്ങള്‍ കവര്‍ന്ന് പൊളിച്ച് ഭാഗങ്ങളാക്കി മാറ്റി വില്‍പന നടത്തിയ സംഘത്തിനെതിരായ കേസ് നിയമ നടപടികള്‍ക്ക് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മക്ക പ്രവിശ്യ പോലീസ് വക്താവ് പറഞ്ഞു.

 

Latest News