ഇന്ത്യയില്‍ 37,724 പേര്‍ക്ക് കൂടി കോവിഡ്; മരണം 648

ന്യൂദല്‍ഹി- രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 37,724 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മൊത്തം കോവിഡ് ബാധിതരുടെ സംഖ്യ 11,92,915 ആയി. ഇതിനകം രോഗമുക്തി നേടിയവരുടെ എണ്ണം 7,53,050 ആയി വര്‍ധിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
648 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ മരണസംഖ്യ 28,732 ആയി ഉയര്‍ന്നു. നിലവില്‍
കൊറോണ വൈറസ് ആക്ടീവ് കേസുകള്‍ 4,11,133 ആണ്.
കോവിഡ് മരണസംഖ്യയുടെ ശരാശരി 3.36 ശതമാനത്തില്‍നിന്ന് 2.43 ശതമാനമായി കുറക്കാന്‍ സാധിച്ചിട്ടുണ്ടെന്നും കോവിഡ് മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും ആരോഗ്യ മന്ത്രാലയം അവകാശപ്പെടുന്നു.

 

Latest News