Sorry, you need to enable JavaScript to visit this website.

കോഴിക്കോട്ടേക്ക് സ്‌പൈസ് ജെറ്റ് വിമാനം; ടിക്കറ്റ് നിരക്ക് 1100 റിയാല്‍

ജിദ്ദ- ജൂലൈ 24, 25 തിയതികളില്‍ കോഴിക്കോട്ടേക്ക് പോകാന്‍ ഷെഡ്യൂള്‍ ചെയ്തിരുന്ന ജി8-9922, ജി8-9920 ഗോ എയര്‍ വിമാനങ്ങള്‍ക്കു പകരം അന്നേ ദിവസങ്ങളില്‍ സ്‌പൈസ് ജെറ്റിന്റെ എസ്.ജി 9922, ജി8-9920 വിമാനങ്ങളായിരിക്കും സര്‍വീസ് നടത്തുകയെന്ന് ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ്  അറിയിച്ചു.

മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും 1100 റിയാലും ഇന്‍ഫന്റിന് 300 റിയാലുമാണ് ടിക്കറ്റ് നിരക്ക്. രജിസ്‌ട്രേഷന്‍ ലിങ്കില്‍ മാറ്റമില്ല. നേരത്തെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്നും അറിയിപ്പില്‍ പറയുന്നു.

 

 

Latest News