അന്താരാഷ്ട്ര വിമാന സര്‍വീസ്; അഭ്യൂഹങ്ങള്‍ തള്ളി സൗദി അധികൃതര്‍

ജിദ്ദ- കോവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതു സംബന്ധിച്ച അഭ്യൂഹങ്ങള്‍ സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ (ജി.എ.സി.എ) തള്ളി.

രാജ്യാന്തര സര്‍വീസ് വീണ്ടും തുടങ്ങുന്ന തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് സിവില്‍ ഏവിയേഷന്‍ ട്വിറ്ററില്‍ അറിയിച്ചു. ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെ വിലയിരുത്തലിനുശേഷമേ അന്താരാഷ്ട്ര സര്‍വീസ് പുനരാരംഭിക്കുന്നതു സംബന്ധിച്ച കാര്യം തീരുമാനിക്കുകയുള്ളൂ.

തൽസമയം വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക

നമ്മള്‍ ഒരുമിച്ച് മടങ്ങിവരുമെന്ന തലക്കെട്ടില്‍ കഴിഞ്ഞ ദിവസം ജിഎസിഎ സംഘടിപ്പിച്ച വെര്‍ച്വല്‍ സിമ്പോസിയത്തിനു പിന്നാലെയാണ് അന്താരാഷ്ട്ര സര്‍വീസുകള്‍ ആരംഭിക്കുകയാണെന്ന  അഭ്യൂഹങ്ങള്‍ പരന്നത്.

https://www.malayalamnewsdaily.com/sites/default/files/2020/07/22/gacaone.jpg

അറബ് സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ (എസിഎഒ) അംഗരാഷ്ട്രങ്ങളും അന്താരാഷ്ട, മേഖലാ കൂട്ടായ്മകളും യൂനിയനുകളും സംബന്ധിച്ച സിമ്പോസിയം വ്യോമയാന മേഖലയില്‍ കോവിഡ് ഏല്‍പിച്ച ആഘാതവും പുനരുജ്ജീവന പദ്ധതികളും ചര്‍ച്ച ചെയ്തിരുന്നു.

 

Latest News