തിരുവനന്തപുരം- തിങ്കളാഴ്ച ചേരാനിരുന്ന നിയമസഭാ സമ്മേളനം മാറ്റിയേക്കും. കോവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം. ധനകാര്യ ബില്‍ പാസാക്കുന്നതിനാണ് നിയമസഭ സമ്മേളിക്കാന്‍ തീരുമാനിച്ചത്. ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍ വന്ന ധനകാര്യബില്‍ ഈ മാസം 30 ന് അസാധുവാകും.ബില്‍ പാസാക്കി ഈ സാഹചര്യം ഒഴിവാക്കുകയായിരുന്നു പ്രധാന അജണ്ട. എന്നാല്‍ ധനകാര്യബില്ലിന്റെ കാലാവധി നീട്ടാന്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ സര്‍ക്കാരിന് ആലോചനയുണ്ട്.
24ന് സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. സമ്മേളനത്തില്‍ സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കിയിരുന്നു. അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ വി ഡി സതീശന്‍ എംഎല്‍എ നിയമസഭാ സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു.






