Sorry, you need to enable JavaScript to visit this website.

പയ്യോളിയില്‍ 14 കാരിക്ക് പീഡനം; പിതാവ് റിമാന്റില്‍

പയ്യോളി- പതിനാലുകാരിയായ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് പിതാവ് അറസ്റ്റില്‍. പയ്യോളി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍പെട്ട പെണ്‍കുട്ടിക്ക് നേരെയാണ് കഴിഞ്ഞ ദിവസം മദ്യപിച്ച് ലക്കുകെട്ട പിതാവിന്റെ (40) പീഡനശ്രമം ഉണ്ടായത്.
മാതാവ് തക്കസമയത്ത് ഇടപെട്ടത് കാരണമാണ് കുട്ടി രക്ഷപ്പെട്ടത്. മദ്യപിച്ച് അടിയുണ്ടാക്കിയതിന് ഇയാളുടെ പേരില്‍ നേരത്തെ കേസുകളുണ്ട്. 2015 ല്‍ ഭാര്യയെ വധിക്കാന്‍ ശ്രമിച്ചതിനും ഇയാള്‍ക്കെതിരെ കേസ് നിലവിലുണ്ട്.  പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പിതാവിനെ പയ്യോളി പോലീസ് അറസ്റ്റ് ചെയ്തു. കോവിഡ് പരിശോധനകള്‍ക്ക് ശേഷം കോഴിക്കോട് പോക്‌സോ കോടതിയില്‍  ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തതായി പയ്യോളി സി.ഐ എം.പി. ആസാദ് അറിയിച്ചു. എസ്.ഐ പി.എം. സുനില്‍കുമാര്‍, ഉണ്ണികൃഷ്ണന്‍, സി.പി.ഒ മാരായ ബിനീഷ്, രഞ്ജിത്ത്, നീതു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

 

Latest News