ചങ്ങനാശേരി തീവ്രബാധിതം, സമ്പര്‍ക്കത്തിലൂടെ കോവിഡ് വ്യാപിക്കുന്നു

കോട്ടയം -തീവ്രബാധിത മേഖലയായ ചങ്ങനാശേരിയില്‍ സമ്പര്‍ക്കത്തിലൂടെ 16 പേര്‍ക്ക് കോവിഡ്്്. കോട്ടയത്ത് ആകെ 39 പുതിയ രോഗികള്‍. വേളൂരും പാറത്തോടും രോഗം ബാധിതരുടെ എണ്ണം കൂടുന്നു. വേളൂരില്‍ ആറു പേര്‍ക്കും പാറത്തോട്് മൂന്നു പേര്‍ക്കും  രോഗം സ്ഥിരീകരിച്ചു.ഇതില്‍ 35 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

ചങ്ങനാശേരി മത്സ്യ മാര്‍ക്കറ്റ് കേന്ദ്രീകരിച്ച് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് 16 പേരുടെ കൂടി രോഗബാധ കണ്ടെത്തിയത്. നേരത്തെ ചിങ്ങവനത്ത് രോഗം ബാധിച്ചയാളുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട ആറു പേര്‍ക്കും പാറത്തോട് ഗ്രാമപഞ്ചായത്തില്‍ നാലു പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.

വേളൂരില്‍ കിടപ്പു രോഗിക്കും കോവിഡ് പോസിറ്റീവായി. വൈക്കം കോലോത്തുംകടവ് മാര്‍ക്കറ്റിലും തലയാഴത്തും രണ്ടു പോസിറ്റീവ് കേസുകളാണുളളത്. പാറത്തോട് നാലു വയസുകാരിക്കും കോവിഡ്്് ബാധിച്ചു.

 

Latest News