Sorry, you need to enable JavaScript to visit this website.

കോവിഡിനെ പേടിച്ച് മൃതദേഹം തൊടാന്‍ ആളുകള്‍ മടിച്ചു; മാതൃകയായി യുവാവ്

കുന്ദംകുളം- കോവിഡ് വ്യാപന ഭീതിയില്‍ ആളുകള്‍ക്ക് മനുഷത്വം നഷ്ടപ്പെട്ട് കൊണ്ടിരിക്കുമ്പോള്‍ മാതൃകയായി കെബി സനീഷ് എന്ന യുവാവ്. കൊവിഡ് നിരീക്ഷണത്തിലിരിക്കെ തൂങ്ങി മരിച്ച സ്ത്രീയുടെ മൃതദേഹം താഴെയിറക്കാന്‍ ആളുകള്‍ മടിച്ചു നിന്നപ്പോള്‍ നടത്തിയ ഇടപെടലിലൂടെയാണ് യുവാവ് നാടിനും നാട്ടുകാര്‍ക്കും മാതൃകയായിത്.അഞ്ഞൂര്‍ റോഡില്‍ തെക്കേപ്പുറത്ത് വീട്ടില്‍ പരേതനായ ശങ്കരന്റെ ഭാര്യ തങ്ക (68) കോവിഡ് നിരീക്ഷണത്തിലിരിക്കേ കഴിഞ്ഞ ദിവസം തൂങ്ങി മരിച്ചിരുന്നു. നടപടികള്‍ക്കായി പോലീസ് എത്തിയെങ്കിലും കൊവിഡ് ഭയന്ന് മൃതദേഹം താഴെയിറക്കാന്‍ ആരും തയ്യാറായില്ല.
തുടര്‍ന്ന് സനീഷ് മൃതദേഹം താഴെയിറക്കാന്‍ തയ്യാറാവുകയും കെബി ഷിബു, സികെ ലിജീഷ്, ഗോകുല്‍ കൃഷ്ണ, പികെ ഷബീര്‍ എന്നിവര്‍ മുന്നിട്ടിറങ്ങുകയുമായിരുന്നു.എല്ലാ സുരക്ഷ മാനദണ്ഡങ്ങളും പാലിച്ചാണ് മൃതദേഹം താഴെയിറക്കിയത്. മൃതദേഹത്തില്‍ സ്പര്‍ശിക്കാതെ പ്രത്യേക കവര്‍ ശരീരത്തിലൂടെ മുകളിലേക്കു കയറ്റിയാണ് മൃതദേഹം താഴെയിറക്കിയത്. തുടര്‍ന്ന് മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ എത്തിച്ചശേഷമാണ് ഇവര്‍ മടങ്ങിയത്.കോവിഡ് ഭയന്ന് ആരും പരസ്പരം സഹായിക്കാന്‍ തയ്യാറാകാതെ ഇരിക്കുന്ന ഈ കാലത്ത്, സധൈര്യം മുന്നോട്ടിറങ്ങി നടത്തുന്ന സന്നദ്ധ പ്രവര്‍ത്തകനങ്ങളാണ് ഈ യുവാവിന്റെ നേട്ടം.നടുപന്തിയില്‍ ഒറ്റക്ക് താമസിക്കുന്ന ഒരു വയോധികന്റെ ജീവന്‍ രക്ഷിക്കാന്‍ സഹായിച്ച ഇടപെടലാണ് സനീഷിന്റെ ആദ്യത്തെ മാതൃകാ പ്രവര്‍ത്തനം. കൊവിഡിനെ പേടിച്ച് നാട്ടുകാര്‍ മടിച്ച് നിന്നപ്പോള്‍ സനീഷിന്റെ നേതൃത്വത്തിലാണ് വയോധികനെ ആശുപത്രിയില്‍ എത്തിച്ചത്.
സനീഷിന്റെ ഉചിതമായ ഇടപെടല്‍ മൂലം വയോധികന്റെ ജീവന്‍ രക്ഷിക്കാനും കഴിഞ്ഞു.

Latest News